ഗായത്രിപുഴയില്‍ കുളിക്കാനിറങ്ങിയ 17 കാരനെ കാണാതായി, തെരച്ചില്‍
പാലക്കാട്: കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. ചിറ്റൂര്‍ ആലംകടവ് നരണിയില്‍ ശശിയുടെ മകന്‍ ഷിബിലി(17) യെയാണ് കാണാതായത്.
ആലത്തൂര്‍ അഗ്‌നിരക്ഷാസേനയും സ്‌കൂബ ടീമും തരൂര്‍ കുരുത്തിക്കോട് പാലത്തിന്റെ മേല്‍ഭാഗത്ത് തിരച്ചില്‍ നടത്തുകയാണ്. ആലത്തൂര്‍ എം.ഐ.ടി.സിയില്‍ ഒന്നാംവര്‍ഷ വര്‍ഷ വിദ്യാര്‍ഥിയാണ് ഷിബില്‍.
രാവിലെ 11 മണിക്കാണ് സംഭവമുണ്ടായത്. തരൂരിലെ അമ്മവീട്ടിലെത്തിയതായിരുന്നു ഷിബിന്‍. രണ്ട് കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെടുകയും മറ്റൊരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. ഷിബിലിന് നീന്തലറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."