HOME
DETAILS

നിപ: കുട്ടി വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചതായി സൂചന

  
Web Desk
July 22 2024 | 07:07 AM

arjun-missing-shirur-landslide-updates

മലപ്പുറം: പാണ്ടിക്കാട് നിപ ബാധിച്ചു മരിച്ച കുട്ടി വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചതായി സൂചന.  ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമ്പഴങ്ങയില്‍ നിന്ന് തന്നെയാകാം വൈറസ് ബാധയേറ്റതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.  ഈ സാഹചര്യത്തില്‍  നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. അതേസമയം,  ഇക്കാര്യം സ്ഥിരീകരിക്കാനുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പ്രത്യേക സംഘത്തിന്റെ ശ്രമം. ഇതിനുശേഷമായിരിക്കും ആരോഗ്യവകുപ്പ് ഉറവിടത്തെ കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുക.

രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പേ തന്നെ കുട്ടി അബോധവസ്ഥയിലായതിനാല്‍ എന്തെല്ലാം പഴങ്ങളാണ് കഴിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചോദിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീട് കുട്ടിയുടെ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളിക്കാന്‍ പോയ സമയത്ത് നാട്ടിലെ ഒരു മരത്തില്‍ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി സൂചന ലഭിച്ചത്. തിങ്കളാഴ്ച രാവിലെ മലപ്പുറത്ത് നടന്ന നിപ അവലോകന യോഗത്തിനു ശേഷം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. 

കുട്ടി മറ്റ് ജില്ലകളില്‍ യാത്ര പോയത് വളരെ മുമ്പാണ്. അതിനാല്‍ മറ്റു ജില്ലകളില്‍ നിന്ന് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുഹൃത്തുകളില്‍ നിന്ന് ലഭിച്ച വിവരപ്രകാരം നാട്ടിലെ മരത്തില്‍ നിന്നാണ് പഴം കഴിച്ചതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മറ്റു കുട്ടികള്‍ ഈ പഴം കഴിച്ചിട്ടില്ലെന്നുമാണ് അറിയിച്ചത്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേമസയം ആരും വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കാന്‍ ശ്രമിക്കരുത്. അവയെ ഓടിച്ചു വിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതല്‍ അപകടത്തിനും വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  12 minutes ago
No Image

'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി

National
  •  23 minutes ago
No Image

ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  30 minutes ago
No Image

സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ നമ്പർ പ്ലേറ്റ് പുറത്തിറക്കി അബൂദബി

uae
  •  34 minutes ago
No Image

ദുബൈ നഗരം ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് പോഡ്കാസ്റ്റർ; കിടിലൻ മറുപടിയുമായി ദുബൈ ഉദ്യോഗസ്ഥൻ

uae
  •  an hour ago
No Image

പൊലിസ് മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവം; ചില പരാതികള്‍ പര്‍വതീകരിച്ച് കാണിക്കുന്നു; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവതിയെ ജീവനക്കാരനാണെന്ന വ്യാജേന പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

സഊദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിച്ചു; ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളിലൂടെ സുരക്ഷിത പേയ്മെന്റുകൾ സാധ്യം

Saudi-arabia
  •  2 hours ago
No Image

ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം?, ഇന്ത്യയിൽ നിന്നോ ദുബൈയിൽ നിന്നോ?

uae
  •  2 hours ago