അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു; നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണം സൈന്യം കരയിലേക്ക് കയറി
അങ്കോല: അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും ഫലം കണ്ടില്ല. ഗാംഗാവതി പുഴയിലെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ഗംഗാവലി പുഴയില്‍ സിഗ്‌നല്‍ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തിയത്. രക്ഷാദൗത്യം സൈന്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തത്ക്കാലം കരയിലേക്ക് കയറിയത്.
അതേസമയം ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരെ കാണാതായ സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. അപകടം ഗൗരവമേറിയതെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോടും കര്‍ണാടക സര്‍ക്കാരിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
നാളെ രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി.
രണ്ട് മലയാളി അഭിഭാഷകരാണ് സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഹര്‍ജി പരിഗണിച്ചത്. ഇന്നലെ സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് ഹൈക്കോടതിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."