അമേരിക്കക്കാര്‍ക്ക് ട്രംപിനേക്കാള്‍ പ്രിയങ്കരി കമല; സര്‍വേ റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടന്ന സര്‍വേയില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനേക്കാളും മുന്‍തൂക്കം വൈസ് പ്രസിഡന്റ് കമലഹാരിസിന്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിന് ശേഷം നടത്തിയ ആദ്യ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
റോയിട്ടേഴ്‌സ്/ഇപ്‌സോസ് സര്‍വേ പ്രകാരം കമല ഹാരിസിന് 44 ശതമാനം വോട്ടുകളും ട്രംപിന് 42 ശതമാനം വോട്ടുകളും ലഭിച്ചു. ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് രണ്ടു ദിവസത്തിനകം നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് റോയിട്ടേഴ്‌സ് പുറത്ത് വിട്ടത്. മുമ്പ് നടത്തിയ സര്‍വേയില്‍ 44 ശതമാനം വോട്ടോടെ ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമായിരുന്നു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പിന്തുണ ലഭിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക നാമനിര്‍ദേശം ഉടന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അമേരിക്കക്കാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും അവകാശങ്ങളും ലഭിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകാനാണ് റിപ്പബ്ലികന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു. പ്രസ്താവനയുടെ പകര്‍പ്പ് അവര്‍ 'എക്‌സി'ല്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
അതേസമയം, യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും നാടകീയമായി ജോ ബൈഡന്‍ പിന്മാറിയതിനു ശേഷമുള്ള ആദ്യ 24 മണിക്കൂറില്‍ നിയുക്ത പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിന്റെ പ്രചാരണത്തിന് 81 മില്യണ്‍ ഡോളര്‍ സംഭാവന ലഭിച്ചതായി ഡെമോക്രാറ്റിക് പ്രചാരണ വിഭാഗം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."