HOME
DETAILS
MAL
ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് സെപ്റ്റംബർ മുതൽ വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ
July 31 2024 | 13:07 PM
മസ്കത്ത്:ഒമാനിലെ മസ്‌കത്തിൽ നിന്ന് ഇന്ത്യയിലേ മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് 2024 സെപ്റ്റംബർ മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു. 2024 ജൂലൈ 30-നാണ് സലാംഎയർ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
طيران السلام يضيف مومباي وبنجالور إلى قائمة وجهاته ليحقّق بذلك تدشين ٧ وجهات جديدة وتعزيز عملياته التشغيلية بنسبة ٢٤٪ خلال شهر يوليو.https://t.co/vc8c0TVtyT pic.twitter.com/0QZyHKn1c1
— SalamAir (@SalamAir) July 30, 2024
മുംബൈയിലേക്കുള്ള സർവീസ് 2024 സെപ്റ്റംബർ 2 മുതലാണ് ആരംഭിക്കുക. ആഴ്ച തോറും 4 സർവീസുകൾ വീതമാണ് മുംബൈയിലേക്ക് സലാംഎയർ പ്രഖ്യാപിച്ചിരിക്കുന്നത്.
ബാംഗ്ലൂരിലേക്കുള്ള സർവീസ് 2024 സെപ്റ്റംബർ 6 മുതൽ ആരംഭിക്കുക. പ്രതിവാരം രണ്ട് സർവീസുകൾ എന്ന രീതിയിലാണ് ബാംഗ്ലൂരിലേക്ക് സലാംഎയർ വിമാനസേവനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."