HOME
DETAILS

പാലം പണി ഹോബിയാക്കിയ ബെയ്‌ലി എന്ന ബ്രിട്ടിഷുകാരനില്‍ നിന്നും ഇങ്ങ് വയനാട്ടില്‍ രക്ഷാകരം തീര്‍ക്കാനെത്തുന്ന ബെയ്‌ലി പാലത്തിന്റെ കഥ

  
Web Desk
August 01, 2024 | 5:11 AM

what-is-bailey-bridge-and-story-behind-it

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒരോ നിമിഷവും നെഞ്ചുലയ്ക്കുന്ന കാഴ്ച്ചകള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ദുരന്തമുഖത്ത് നിന്ന് അവസാനത്തെയാളെയും രക്ഷപ്പെടുത്തിയെടുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഊണും ഉറക്കവുമില്ലാതെ സന്നദ്ധ സേവനരംഗത്തെത്തിയ ഒരോരുത്തര്‍ക്കുമുള്ളത്. കൈമെയ് മറന്ന് രാവും പകലും അവര്‍ അതിനായി ഒരുമിച്ചിരിക്കുകയാണ്. 

പാലം ഒലിച്ചുപോയതോടെ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും കൂടുതല്‍ സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യവും. ഇതിന്റെ ഭാഗമായി സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചു തുടങ്ങി. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്.

ചെറിയ മണ്ണുമാന്തിയന്ത്രം കടന്നുപോകാന്‍ സാധിക്കുന്ന തരത്തിലുള്ള പാലമാണ് നിര്‍മിക്കുന്നത്. 190 അടി നീളമാണ് പാലത്തിനുണ്ടാവുക. 24 ടണ്‍ ഭാരം വഹിക്കാനാവും. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും. കനത്ത മഴയിലും പ്രതികൂല സാഹചര്യത്തിലും ബെയ്‌ലി പാലത്തിന്റെ നിര്‍മാണം തുടരുകയാണ് സൈന്യം. 

എന്താണ് ബെയ്‌ലി പാലം?

ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് സാധാരണയായി ഇത്തരം പാലങ്ങള്‍ നിര്‍മിക്കുന്നത്.  നേരത്തെ നിര്‍മിച്ചുവച്ച ഭാഗങ്ങള്‍ യഥാ സ്ഥാനത്തെത്തിച്ച് കൂട്ടിച്ചേര്‍ത്താണ് പാലം നിര്‍മിക്കുക. എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താല്‍ക്കാലിക പാലമാണ് ബെയ്‌ലി പാലം. 

ഉരുക്കും തടിയുമുപയോഗിച്ചാണ് ഇതിന്റെ ഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടണ്‍, ക്ലാസ് 70 ടണ്‍ എന്നിങ്ങനെയുള്ള   പാലങ്ങളാണ് സാധാരണ നിര്‍മ്മിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടിഷ് സൈന്യമാണ് പാലം ആദ്യമായി പരീക്ഷിച്ചത്. ബ്രിട്ടിഷ് സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായിരുന്ന ഡൊണാള്‍ഡ് ബെയ്‌ലിയാണ് പാലത്തിന്റെ ആശയം പങ്കുവെച്ചത്. ഒരു ഹോബിയെന്ന പോലെയായിരുന്നു അദ്ദേഹത്തിനിതെല്ലാം. ഈ പാലത്തിന്റെ മാതൃക അദ്ദേഹം തന്റെ ഉന്നത ഉദ്യോഗസ്ഥനെ കാണിക്കുകയും അതില്‍ ഉപയോഗക്ഷമത കണ്ട അദ്ദേഹം പാലം നിര്‍മിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.

മിലിട്ടറി എഞ്ചിനീയറിങ്ങ് എക്‌സ്‌പെരിമെന്റല്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ 1941ലും 1942ലും ഈ പാലം ഉണ്ടാക്കി പരീക്ഷിച്ചു. പല തരത്തില്‍ പാലം നിര്‍മ്മിച്ചു. തൂക്കുപാലം, ആര്‍ച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും ഉണ്ടാക്കി. ആവോണ്‍ നദിക്കും സ്റ്റൗര്‍ നദിക്കും അടുത്തുള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാന്‍പിറ്റ് ചതുപ്പുകള്‍) കുറുകെമുറിക്കുന്ന മതര്‍ സില്ലേഴ്‌സ് ചാനലിനു മുകളിലൂടെയാണിത് ആദ്യമായി ഈ പാലം നിര്‍മ്മിച്ചത്.

അങ്ങനെ അനേകം പരീക്ഷണ നിര്‍മ്മാണങ്ങള്‍ക്കൊടുവില്‍, കോര്‍പ്‌സ് ഓഫ് റോയല്‍ മിലിട്ടറി എഞ്ചിനീയേഴ്‌സിനായി നല്‍കി. പിന്നാലെ ഇത് ഉത്തര ആഫ്രിക്കയില്‍ 1942ല്‍ ഉപയോഗിച്ചു. 1944 ആയപ്പൊഴേക്കും പാലം കൂടുതല്‍ ഇടത്ത് നിര്‍മിച്ചുതുടങ്ങി. പിന്നാലെ ഇതിന്റെ നിര്‍മ്മാണത്തിനായി യുഎസ് അനുമതി നല്‍കി. അവര്‍ അവരുടേതായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പാലം നിര്‍മിച്ചിരുന്നത്.  

ഇന്ത്യയില്‍ ബെയ്‌ലി

ഇന്ത്യയില്‍ ബെയ്‌ലിപാലം ആദ്യമായി നിര്‍മ്മിച്ചത് സിവിലിയന്‍ ആവശ്യങ്ങള്‍ക്കായിരുന്നു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ പമ്പാ നദിക്കു കുറുകെയാണ് ആദ്യ ബെയ്‌ലി പാലം നിര്‍മ്മിച്ചത്. 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് ബെയ്‌ലി പാലം സൈന്യം നിര്‍മ്മിച്ചത്. 1996 നവംബര്‍ എട്ടിനായിരുന്നു റാന്നിയില്‍ സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങള്‍ നദി മുറിച്ചുകടന്നത്.

ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിര്‍മ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിലായിരുന്നു ഇതിന്റെ നിര്‍മാണം. അതിന് 30 മീറ്റര്‍ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ആര്‍മിയായിരുന്നു ഇത് നിര്‍മിച്ചത്. 

പാലത്തിന്റെ പ്രത്യേകതകള്‍

നിരവധി പ്രത്യേകതകളാണ് ബെയ്‌ലി പാലത്തിനുള്ളത്. ആദ്യത്തേത് ഇവ നിര്‍മ്മിക്കാന്‍ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലെന്നതാണ്. ഒരു വശത്തുനിന്ന് പാലത്തിന്റെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച ശേഷം തള്ളിനീക്കി എതിര്‍വശത്തെ അടിത്തറയ്ക്ക് മുകളിലെത്തിച്ച് പാലം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന്  നട്ട് ബോള്‍ട്ടുകള്‍ ഇട്ട്  സാപാനുകള്‍ ബലപ്പെടുത്തും. ശേഷം സ്പാനിന് മുകളില്‍ ഇരുമ്പ് പാളികള്‍ ഉറപ്പിക്കുന്നതോടെ ബെയ്‌ലി പാലം സഞ്ചാരയോഗ്യമാകും. 

തടികൊണ്ടും സ്റ്റീല്‍ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചെറുഭാഗങ്ങള്‍ ഭാരം കുറഞ്ഞതും ചെറുതുമായതിനാല്‍ ട്രക്കുകളില്‍ ഇവ വേണ്ട സ്ഥലത്തെത്തിക്കാന്‍ പ്രയാസമുണ്ടാവുന്നില്ല.  ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാല്‍ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാനാകും. 

ക്രെയിനിന്റെ ആവശ്യമില്ലാതെ തന്നെ ഇവ നിര്‍മിക്കാം.  ഇവ നല്ല ഉറപ്പുള്ളതായതിനാല്‍ വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാനാകും. വശങ്ങളിലെ പാനലുകളാണ് പാലത്തിന് ബലം നല്‍കുന്നത്.

സിവില്‍ എഞ്ചിനീയറിങ്ങില്‍ ലോകവ്യാപകമായി ഇവ ഉപയോഗിച്ചുവരുന്നുണ്ട്. ബ്രിട്ടിഷ്, കനേഡിയന്‍, അമേരിക്കന്‍ കരസേനയാണിന്ന് ഇത്തരം പാലങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്.

The story of the lifesaving Bailey Bridge in Wayanad: A reflection of the famous British engineer Bailey, who made bridge building his hobby. A modern-day solution for transport peace.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  2 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  2 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  2 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  2 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  2 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  2 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  2 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  2 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  2 days ago