HOME
DETAILS

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ

  
August 02, 2024 | 2:46 AM

kerala rain update orange alert

തിരുവനന്തപുരം: ദുരന്തം പെയ്ത വയനാട് ഉൾപ്പെടെ കേരളത്തിലെ മിക്ക ജില്ലകളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ് പ്രകാരം അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. 

എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ നൗ കാസ്റ്റ് മുന്നറിയിപ്പ് പ്രകാരം ഒമ്പത് ജില്ലകളിൽ ഇപ്പോൾ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. കാസർകോട്, കോഴിക്കോട്, മലപ്പുറം ആലപ്പുഴ ഇടുക്കി, എറണാകുളം കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ മൂന്ന് മണിക്കൂറിലും നൗ കാസ്റ്റ് മുന്നറിയിപ്പിൽ മാറ്റം വരും.

അതേസമയം, വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴയ്ക്ക് കാരണമാകുന്നത്. വടക്ക് പടിഞ്ഞാറൻ കാറ്റിൻറെ സ്വാധീനവും കേരളത്തിലെ മഴ കനക്കാൻ കാരണമാകുന്നുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  4 days ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  4 days ago
No Image

സമസ്ത ശതാബ്ദി സന്ദേശ യാത്ര; പതാക കൈമാറ്റം 18-ന്

samastha-centenary
  •  4 days ago
No Image

വിസി നിയമനത്തിൽ സമവായം: ഗവർണറുടെ നിർദ്ദേശം അംഗീകരിച്ചു; സജി ഗോപിനാഥ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസി, സിസ തോമസ് കെടിയു വിസി

Kerala
  •  4 days ago
No Image

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ; ദുരൂഹത

Kerala
  •  4 days ago
No Image

എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി; എസിപി രത്‌നകുമാറിനെതിരെ ഗുരുതര ആരോപണം

Kerala
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: മുൻകൂർ ജാമ്യം തേടി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രിം കോടതിയിൽ

Kerala
  •  4 days ago
No Image

2026 ജനുവരി മുതൽ ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കാൻ യുഎഇ; ഒഴിവാക്കുന്നത് എന്തെല്ലാം?

uae
  •  4 days ago
No Image

ജഡേജയുടെ പിൻഗാമി? 30 ലക്ഷത്തിൽ നിന്ന് 14.20 കോടിയിലേക്ക്; പ്രശാന്ത് വീറിനെ സ്വന്തമാക്കിയ ചെന്നൈയുടെ ലക്ഷ്യമിത്

Cricket
  •  4 days ago
No Image

പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികർക്ക് ആശ്വാസം: പുനരധിവാസ പദ്ധതി ആറാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രിം കോടതി

National
  •  4 days ago