HOME
DETAILS

ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ സമസ്ത നേതാക്കൾ ഇന്ന് വയനാട് സന്ദർശിക്കും

  
August 02, 2024 | 5:05 AM

samastha leaders will visit wayanad today

കോഴിക്കോട്: സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ സമസ്ത നേതാക്കൾ ഇന്ന് വയനാട് സന്ദർശിക്കും. ജുമുഅ നിസ്കാരത്തിന് മേപ്പാടി ജുമാ മസ്ജിദിൽ എത്തിച്ചേരും. ജനാസ നിസ്കാരത്തിനും പ്രത്യേക പ്രാർഥനയ്ക്ക് നേതൃത്വം നൽകും. 

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്‌ലിയാർ, സമസ്ത ട്രഷറർ പി. പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട് എന്നിവർക്ക് പുറമെ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അംഗങ്ങൾ, സമസ്ത യുടെ പോഷക സംഘടന നേതാക്കൾ എന്നിവരാണ് സന്ദർശന സംഘത്തിൽ ഉണ്ടാവുക.

അതേസമയം, മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 300 പേരാണ് മരിച്ചത്. 105 മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 91 ദുരിതാശ്വാസ ക്യാംപുകളിലായി 9328 പേരാണുള്ളത്. 2704 കുടുംബങ്ങളിലെ 3393 പുരുഷൻമാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗർഭിണികളുമാണ് ക്യാംപുകളിൽ കഴിയുന്നത്. 

രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലം ഇന്നലെ വൈകിട്ടോടെ തുറന്നിരുന്നു. ഇതുവഴി മണ്ണും ചെളിയും മാറ്റി രക്ഷാദൗത്യം സുഗമമാക്കാൻ കൂടുതൽ ഉപകരണങ്ങൾ ഇന്ന് മുതൽ  മുണ്ടക്കൈയിലേക്ക് എത്തിക്കും. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. ഇതിനായി 40 ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  20 minutes ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  an hour ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  an hour ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  an hour ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  2 hours ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  2 hours ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  2 hours ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  3 hours ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  3 hours ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  3 hours ago