HOME
DETAILS

വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ? എന്താണ് ദേശീയ ദുരന്തം? പ്രഖ്യാപിക്കാന്‍ എന്തുവേണം?

  
Web Desk
August 02, 2024 | 8:11 AM

What is a National Disaster

ലോകമെമ്പാടുമുള്ള മലയാളികളെ കണ്ണീരിലാഴ്ത്തി പ്രകൃതിയുടെ ക്ഷോഭത്തില്‍ ഇല്ലാതായ മുണ്ടക്കൈ, ചൂരല്‍മല ഗ്രാമത്തില്‍ നിന്ന് ഇനിയുമേറെ പേരെ കണ്ടെത്താനുള്ള തിരച്ചിലിലാണ് സൈന്യമടക്കമുള്ള സന്നദ്ധപ്രവര്‍ത്തകര്‍. ഇതുവരെ 300 ലധികം പേരെയാണ് ജീവനറ്റ നിലയില്‍ ഇവിടെനിന്ന് കണ്ടെടടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കളും  സുഹൃത്തുക്കളും പറയുന്ന കണക്കുകള്‍. 

ഈ സാഹചര്യത്തില്‍ വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു കഴിഞ്ഞു. 2015 ല്‍ ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ തമിഴ്‌നാടും 2018 ല്‍ പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ കേരളവും ഇവയെ ദേശീ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം നിരസിക്കുകയാണ് ചെയ്തത്. നിയമത്തില്‍ അത്തരമൊരു വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, അന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയാണ് കേന്ദ്രം ചെയ്തത്. 

എന്താണ് ദേശീയ ദുരന്തം?

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം അനുസരിച്ച് ഏതെങ്കിലും പ്രദേശത്തെ ദുരന്തം, അല്ലെങ്കില്‍ ഗുരുതരമായ സംഭവങ്ങള്‍, പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആയ കാരണങ്ങള്‍ കൊണ്ട് ജീവഹാനിയോ നാശനഷ്ടങ്ങളോ പരിസ്ഥിതിക്കുണ്ടാകുന്ന കേടുപാടുകളോ ഉണ്ടാകുന്നു. അല്ലെങ്കില്‍ അപ്രതീക്ഷിതമായതോ അശ്രദ്ധയില്‍ നിന്നോ ഉണ്ടാകുന്ന അപകടങ്ങള്‍ ആ പ്രദേശത്തിന് നേരിടാനുള്ള ശേഷിക്ക് അതീതമാണെങ്കില്‍ അതിനെയാണ് ദുരന്തം എന്ന് നിര്‍വചിച്ചിരിക്കുന്നത്. 

ഭൂകമ്പം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ്, സുനാമി, നഗര വെള്ളപ്പൊക്കം എന്നിവ പ്രകൃതിദുരന്തത്തില്‍ ഉള്‍പ്പെടുന്നു. ആണവവും ജൈവപരവും രാസപരവുമായ അപകടങ്ങളാണ് മനുഷ്യനിര്‍മിത ദുരന്തം. 

പ്രകൃതിക്ഷോഭത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

10ാം ധനകാര്യ കമ്മീഷന്‍ (1995-2000) ഒരു സംസ്ഥാനത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുകയാണെങ്കില്‍ ഒരു ദുരന്തത്തെ 'അപൂര്‍വ തീവ്രതയുള്ള ദേശീയ ദുരന്തം'(a national calamity of rarest severtiy)

 എന്ന് വിളിക്കാനുള്ള നിര്‍ദ്ദേശം പരിശോധിച്ചു. എന്നാല്‍ ഇത് നിര്‍വചിക്കപ്പെട്ടിട്ടില്ല.  അതേസമയം, ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് കേസ്-ടു-കേസ് അടിസ്ഥാനത്തില്‍ തീര്‍പ്പാക്കേണ്ടതുണ്ടെന്ന് പ്രസ്താവിച്ചു.

ഉത്തരാഖണ്ഡിലെ പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഹുദ്ഹുദ് ചുഴലിക്കാറ്റും 'പ്രകൃതിയുടെ കടുത്ത' ദുരന്തങ്ങളായി (calamities of 'severe nature') വര്‍ഗ്ഗീകരിച്ചിട്ടുണ്ട്.


ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെ?

ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിനുള്ള പിന്തുണയും സഹായവും ദേശീയ തലത്തില്‍ നിന്നാകും. ദുരന്ത നിവാരണസേനയുടെ അധികസഹായവും കേന്ദ്രം പരിഗണിക്കും. ദുരന്തം നേരിടുന്നതിന് ' ദുരിതാശ്വാസ നിധി'' (സി.ആര്‍.എഫ്) രൂപീകരിക്കുകയും അതിലേയ്ക്കുള്ള ധനം 3:1 എന്ന അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാനവും പങ്കു വയ്ക്കുകയും ചെയ്യും. ഈ ദുരിതാശ്വാസ നിധി (സി.ആര്‍.എഫ്) യില്‍ നിന്നുള്ള ധനം, പര്യാപ്തമല്ലെങ്കില്‍, 100 ശതമാനവും കേന്ദ്രത്തിന്റേതായ ദേശീയ ദുരന്ത നിവാരണ ഫണ്ട് (എന്‍.സി.സി.എഫ്, നാഷണല്‍ കലാമിറ്റി കണ്ടിന്‍ജന്‍സി ഫണ്ട്) ല്‍ നിന്നും അധികസഹായം അനുവദിക്കും. 

ദുരന്തത്തെ അപൂര്‍വ്വ ഗുരുതരമായി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍, ദുരന്തബാധിതരായ ജനങ്ങളുടെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ ഇളവനുവദിക്കുക, സഹായ വ്യവസ്ഥകളില്‍ പുതുതായി കടങ്ങള്‍ നല്‍കുക എന്നിവയും സാധ്യമാകുന്നു.


എങ്ങനെയാണ് ധനസഹായം തീരുമാനിക്കപ്പെടുന്നത്?

2009 ലെ ''ദുരന്ത നിവാരണ ദേശീയ നിയമമനുസരിച്ച്, ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായുള്ള'' നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി'' യാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. 

അപകടത്തിന്റെ ഗൗരവവും ദുരിതാശ്വാസത്തിന്റെ അളവും കണക്കാക്കുന്നതിന് കേന്ദ്ര മന്ത്രികാര്യാലയ തലത്തിലുള്ള സംഘങ്ങള്‍ രൂപീകരിക്കുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായിട്ടുള്ള ഇത്തരം സംഘങ്ങള്‍ ദുരന്തത്തിന്റെ ആഘാതങ്ങള്‍ പഠിക്കുകയും എന്‍ഡിആര്‍എഫ് / എന്‍സിസിഎഫ് എന്നിവയില്‍ നിന്നുള്ള സഹായ ധനത്തിന്റെ തുക ശുപാര്‍ശ ചെയ്യുകയും ചെയ്യും. 

ഇതിനെ അടിസ്ഥാനമാക്കി, കേന്ദ്ര സാമ്പത്തിക മന്ത്രി അധ്യക്ഷനും ആഭ്യന്തര മന്ത്രി, കൃഷി വകുപ്പ് മന്ത്രി, ആസൂത്രണ കമ്മീഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളുമായ ഉന്നതതല സമിതിയാണ് കേന്ദ്ര സഹായധനം നിശ്ചയിച്ചനുവദിക്കുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോറ്റിയെ കേറ്റിയെ' വിവാദം: പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സി.പി.എം

Kerala
  •  12 days ago
No Image

അസ്ഥിര കാലാവസ്ഥ: അടിയന്തര സാഹചര്യം നേരിടാൻ ദുബൈ പൊലിസ് സജ്ജം; 22 കേന്ദ്രങ്ങളിൽ രക്ഷാസേനയെ വിന്യസിച്ചു

uae
  •  12 days ago
No Image

പൊലിസ് സ്റ്റേഷനിൽ ഗർഭിണിയെ ക്രൂരമായി മർദ്ദിച്ച എസ്എച്ച്ഒക്കെതിരെ നടപടി; ഡിജിപിക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് പുക; ധൻബാദ് എക്‌സ്‌പ്രസ് മുക്കാൽ മണിക്കൂർ പിടിച്ചിട്ടു

Kerala
  •  12 days ago
No Image

നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; പൊലിസ് സ്റ്റേഷനിൽ ഗർഭിണിക്ക് നേരെ എസ്.എച്ച്.ഒയുടെ ക്രൂരമർദ്ദനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  12 days ago
No Image

കനത്ത മഴയും ആലിപ്പഴ വർഷവും: ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലിസ്

uae
  •  12 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ ദിലീപ്

Kerala
  •  12 days ago
No Image

സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടിയെത്തിയത് ആനയുമായി; സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി വനംവകുപ്പ്

Kerala
  •  12 days ago
No Image

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

Kerala
  •  12 days ago
No Image

മഴയും, ഗതാഗതക്കുരുക്കും വില്ലനായേക്കാം; ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  12 days ago