കേരളത്തിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് 50 വീടുകൾ നിർമിച്ചു നൽക്കാനോരുങ്ങി ദുബൈ വ്യവസായി
ദുബൈ:കേരളത്തിലെ വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ അടുത്തിടെയുണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ നേരിട്ട കുടുംബങ്ങൾക്ക് 50 വീടുകൾ നിർമ്മിച്ചു നൽക്കുമെന്ന് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശോഭാ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പിഎൻസി മേനോൻ അറിയിച്ചു. “ഈ ദുരിതസമയത്ത് ഞങ്ങൾ വയനാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. 50 വീടുകൾ പണിയുമെന്ന ഞങ്ങളുടെ പ്രതിജ്ഞ, അടിയന്തര സഹായം മാത്രമല്ല, ദുരിതബാധിതരായ കുടുംബങ്ങൾക്ക് ദീർഘകാല പിന്തുണയും നൽകാനാണ് ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നഷ്ടമായ ജീവനുകളിൽ അനുശോചനം രേഖപ്പെടുത്തിയ മേനോൻ, “ഗുണഭോക്തൃ കുടുംബങ്ങൾക്കായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നിഷ്പക്ഷമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നു”.
കേരളത്തിലെ പാലക്കാട് ജില്ലയിലെ നിരാലംബരായ കുടുംബങ്ങൾക്കായി ശോഭ ഗ്രൂപ്പ് ഇതിനകം നിർമ്മിച്ച് നൽകുന്ന 1,000 വീടുകൾക്ക് പുറമേയാണ് വയനാട്ടിൽ 50 വീടുകളുടെ നിർമ്മാണം. ശ്രീ കുറുംബ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മുഖേനയാണ് ഈ വീടുകളുടെ നിർമ്മാണവും ധനസഹായവും കൈകാര്യം ചെയ്യുന്നത്.
Dubai Businessman Pledges to Build 50 Houses for Kerala Landslide Victims
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."