ജുമുഅ ഖുതുബയില്‍ ഹനിയ്യയുടെ വധം പരാമര്‍ശിച്ചു; മസ്ജിദുല്‍ അഖ്സ ഇമാമിനെ അറസ്റ്റ് ചെയ്ത് ഇസ്‌റാഈല്‍
മസ്ജിദുല്‍ അഖ്സ ഇമാം ശൈഖ് ഇക്രിമ സബ്രിയെ ഇസ്‌റാഈല്‍ സേന അറസ്റ്റ് ചെയ്തു. ജുമുഅ ഖുതുബയില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ തെഹ്‌റാനില്‍ വെച്ച് കൊല്ലപ്പെട്ടത് പരാമര്‍ശിച്ചതിനാണ് അറസ്റ്റ്. ഖുത്ബ നിര്‍വഹിച്ചതിന് ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്‌റാഈല്‍ സൈന്യം ഇമാമിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഊന്നു വടിയേന്തി ഇസ്‌റാഈല്‍ സൈന്യത്തിന്റെ വാഹനത്തിലേക്ക് നടന്നു നീങ്ങുന്ന ഇമാമിന്റെ വീഡിയോ പ്രചരിച്ചിരുന്നു.
അറസ്റ്റിനു ശേഷം വരുന്ന ഞായറാഴ്ച്ച വരെ മസ്ജിദുല്‍ അഖ്സയില്‍ പ്രവേശിക്കരുതെന്ന ഉപാധിയില്‍ ഇമാമിനെ വിട്ടയച്ചതായി സൈന്യം അറിയിച്ചു. വിലക്ക് 6 മാസത്തേയ്ക്ക് നീളാനും സാധ്യതയുണ്ട്.
تغطية صحفية: لحظة اعتقال الاحتلال للشيخ عكرمة صبري من منزله في القدس؛ على خلفية نعيه القـــائد إســماعيل هنيـــ.ـــة في المسجد الأقصى. pic.twitter.com/MClPpZzCk1
— شبكة قدس الإخبارية (@qudsn) August 2, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."