HOME
DETAILS

സഞ്ചരിച്ച വാഹനം ഹൈടെന്‍ഷന്‍ കേബിളില്‍ തട്ടി; വൈദ്യുതാഘാതമേറ്റ് 9 കന്‍വാര്‍ തീര്‍ഥാടകര്‍ മരിച്ചു

  
August 05, 2024 | 6:41 AM

9 Kanwariyas Electrocuted In Bihar As Vehicle Touches Overhead Wire

പട്‌ന: ബിഹാറിലെ വൈശാലിയില്‍ വൈദ്യുതാഘാതമേറ്റ് 9 കന്‍വാര്‍ തീര്‍ത്ഥാടകര്‍ മരിച്ചു. ആറ് തീര്‍ത്ഥാടകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ച വാഹനം ഹൈ ടെന്‍ഷന്‍ കേബിളില്‍ തട്ടിയാണ് അപകടമുണ്ടായത്. 

വൈശാലി ജില്ലയിലെ ഹാജിപൂര്‍ മേഖലയിലാണ് സംഭവം. പരുക്കേറ്റവര്‍ ഹാജിപൂരിലെ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രവികുമാര്‍, രാജ കുമാര്‍, നവീന്‍ കുമാര്‍, അമ്രേഷ് കുമാര്‍, അശോക് കുമാര്‍, ചന്ദന്‍ കുമാര്‍, കാലുകുമാര്‍, ആശിഷ് കുമാര്‍ എന്നിവരാണ് മരിച്ചത്.

ജെതുയി നിസാമത്ത് ഗ്രാമത്തില്‍ നിന്നുള്ള കന്‍വാര്‍ യാത്രാ തീര്‍ഥാടകര്‍ സോന്‍പൂര്‍ പഹ്ലേജ ഘട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു. നിരവധി അലങ്കാര വസ്തുക്കളും ഉച്ചഭാഷിണികളും ലൈറ്റുകളും ഘടിപ്പിച്ചിരുന്ന വാഹനത്തിന്റെ മുകള്‍ ഭാഗം, ഉയര്‍ന്ന തോതില്‍ വൈദ്യുതി കടന്നുപോകുന്ന ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  4 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  4 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  4 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  4 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  4 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  4 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  4 days ago