HOME
DETAILS

അമേരിക്കൻ മാന്ദ്യം, യുദ്ധഭീതി: ഓഹരിവിപണികളിൽ കൂട്ടത്തകർച്ച, ഒറ്റയടിക്ക് ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ

  
August 05, 2024 | 6:53 AM

indian stock market down

മുംബൈ: അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നെന്ന സൂചനകൾക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്.  രാജ്യാന്തര ഓഹരി വിപണികൾക്കൊപ്പമാണ് ഇന്ത്യൻ ഓഹരി വിപണി ഇന്ന് വൻ തകർച്ചയിലേക്ക് നീങ്ങിയത്. വിപണി ഉണർന്നപ്പോഴേ ബിഎസ്ഇ സെൻസെക്‌സ് 2400 പോയിന്റ് ആണ് തകർന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 500 ഓളം പോയിന്റ് ഇടിഞ്ഞ് 24,200ലേക്കാണ് നിഫ്റ്റി താഴ്ന്നത്. രൂപയ്ക്കും തിരച്ചടിയുണ്ടായി. 

തുടക്കത്തിൽ 2,000ലേറെ പോയിന്റ് കൂപ്പുകുത്തിയ സെൻസെക്സ് ഇപ്പോൾ 1,910 പോയിന്റ് (-2.36%) താഴ്ന്ന് 79,091ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി നിലവിൽ 619 പോയിന്റ് (-2.51%) ഇടിഞ്ഞ് 24,097ലും വ്യാപാരം നടക്കുന്നു.  10 ലക്ഷം കോടി രൂപയാണ് ഇന്നത്തെ നഷ്ടം കണക്കാക്കുന്നത്.

വമ്പന്മാരായ ടാറ്റാ മോട്ടോഴ്സ്, ശ്രീറാം ഫിനാൻസ്, ഇൻഫോസിസ്, ഒഎൻജിസി, ഹിൻഡാൽകോ എന്നിവ നാലു മുതൽ ആറു ശതമാനം വരെ ഇടിഞ്ഞു നിഫ്റ്റി 50ൽ നഷ്ടത്തിൽ മുന്നിലെത്തി. ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി, ഇൻഫോസിസ്, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയവരാണ് സെൻസെക്സിൽ നഷ്ടത്തിലുള്ള പ്രമുഖർ. 

രൂപയ്ക്ക് കാര്യമായ ഇടിവുണ്ടായി. ഡോളറിനെതിരെ 83.86 എന്ന സർവകാല താഴ്ചയിലേക്കാണ് രൂപ വീണത്. ഓഹരി വിപണികളുടെ വീഴ്ച, രാജ്യാന്തര സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ആഗോള വിപണിയിൽ ഉണ്ടായ ഇടിവാണ് ഇന്ത്യൻ വിപണിയിൽ തകർച്ചക്ക് കാരണമായതെന്ന് വിദഗ്ദർ പറയുന്നു. അമേരിക്കയിൽ നിഴലിക്കുന്ന മാന്ദ്യഭീതിയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതും മാന്ദ്യത്തിലേക്ക് നയിക്കുന്നുണ്ട്. ഇതോടൊപ്പം മിഡിൽ ഈസ്റ്റിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇസ്‌റാഈൽ - ഇറാൻ യുദ്ധമുണ്ടായേക്കുമെന്ന ഭീതിയും തിരിച്ചടിയാകുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  4 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  4 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  4 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  4 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  4 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  4 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  4 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  4 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  4 days ago