HOME
DETAILS

നൂറോളം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ആശാവര്‍ക്കര്‍; ഇവരെല്ലാവരും എന്റെ ബന്ധുക്കള്‍ തന്നെയെന്നു നെഞ്ചുപൊട്ടി പറഞ്ഞു ഷൈജ

  
August 06, 2024 | 6:39 AM

Ashavarkar identified around 100 dead bodies

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ മണ്ണില്‍ പുതഞ്ഞ മനുഷ്യശരീരങ്ങളില്‍ നൂറോളം പേരെയും തിരിച്ചറിഞ്ഞ് ആശാവര്‍ക്കര്‍ ഷൈജ ബേബി. ഒന്‍പത് ബന്ധുക്കളെയാണ് ഉരുള്‍പൊട്ടലില്‍ ഷൈജയ്ക്ക് നഷ്ടമായത്. ആ 9 പേര്‍ മാത്രമല്ല, ഈ 100 പേരും എന്റെ ബന്ധുക്കളാണ് -ഷൈജ നെഞ്ചുപൊട്ടി പറഞ്ഞു. ചൂരല്‍മലയാണ് ഷൈജയുടെ സ്വന്തം സ്ഥലം. മുണ്ടക്കൈയിലേക്കാണ് വിവാഹം കഴിച്ചുവന്നത്.

 അതുകൊണ്ട് ചൂരല്‍മലക്കാരെയും അറിയാം. കടബാധ്യത കാരണം 2005ല്‍ ഷൈജയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. രണ്ടും നാലും വയസുള്ള കൈക്കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ നിന്ന ഷൈജയെ അന്ന് ചേര്‍ത്തുപിടിച്ചത് മുണ്ടക്കൈയിലെ നാട്ടുകാര്‍ തന്നെയാണ്. കുടുംബശ്രീയിലൂടെയാണ് ഷൈജയുടെ ജീവിതം മാറ്റിമറിച്ചത്. ചൈല്‍ഡ് ലൈനില്‍ നിന്ന് 2009 ലാണ് ആശാവര്‍ക്കറായി ഷൈജയ്ക്ക് ജോലി കിട്ടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.

ഇന്ന് ഷൈജയുടെ രണ്ട് മക്കളും വിവാഹിതരായി. 2019 ല്‍ ഉരുള്‍പൊട്ടിയപ്പോഴാണ് മേപ്പാടിയിലേക്ക് താമസം മാറ്റിയത്. പുലര്‍ച്ചെ ഉരുള്‍പൊട്ടിയപ്പോള്‍ തന്നെ ഷൈജയ്ക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഉടന്‍ തന്നെ ഷൈജ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. മേപ്പാടി ആശുപത്രിയിലേക്കാണ് ഷൈജ ആദ്യമെത്തിയത്. വൈകാതെ തന്നെ മൃതദേഹങ്ങള്‍ എത്തിത്തുടങ്ങി.

ആദ്യമെത്തിയ മൃതദേഹം കണ്ട ബന്ധു തിരിച്ചറിയാതെ മടങ്ങിപ്പോയി. പിന്നീട് ഈ മൃതദേഹം ഷൈജ കാണുകയും മടങ്ങിപ്പോയ ആളുടെ ബന്ധുവാണെന്ന് തിരിച്ചറിയുകയും ചെയ്തു. അവരെല്ലാം കുടുംബാംഗങ്ങളെപ്പോലെയാണെനിക്ക്. അവരെ സഹായിക്കാനുള്ള എന്റെ അവസാന അവസരമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ഷൈജ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റക്കെട്ടായി പോരാടി സി.പി.ഐ;  ഒടുവില്‍ പി.എം ശ്രീ തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം; സി.പി.എമ്മിന്റെ കീഴടങ്ങല്‍ വേറെ വഴിയില്ലാതെ

Kerala
  •  8 days ago
No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  8 days ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  8 days ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  8 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  8 days ago
No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  8 days ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  8 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  8 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  8 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  8 days ago