HOME
DETAILS

വിമാനക്കമ്പനികള്‍ക്ക് ജി.എസ്.ടി കുടിശികയില്‍ കാരണം കാണിക്കല്‍ നോട്ടീസ്, നിരക്ക് ഉയര്‍ത്തിയാൽ യാത്രക്കാര്‍ക്കും ഇരുട്ടടി

  
August 07, 2024 | 2:31 PM

Show-cause notices issued to airlines over GST arrears passengers also in the dark if fares are hiked


പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് ജി.എസ്.ടി കുടിശികയില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച നടപടിക്കെതിരേ കടുത്ത് പ്രതിഷേധം ഉയരുന്നു. ഈ നടപടി ഇന്ത്യയുടെ വ്യോമയാന രംഗത്തെ പിന്നിലേക്ക് നയിക്കുന്നതാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രതികരിച്ചു.

10,000 കോടി രൂപയുടെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജര്‍മനിയുടെ ലുഫ്താന്‍സ, ഒമാന്‍ എയര്‍, എമിറേറ്റ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങി 10ലധികം കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിദേശത്തെ ഹെഡ് ഓഫീസുകളില്‍ നിന്ന് സേവനങ്ങളും സാധനങ്ങളും ഇന്ത്യയിലെ ഓഫീസുകളിലേക്ക് കൊണ്ടുവന്നതില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ ചെലവുകള്‍ക്ക് ജി.എസ്.ടി ബാധകമാണെന്നാണ് അധികൃതര്‍ പറയുന്നത്.

ജൂണ്‍ 22ന് നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വിമാന കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ഇന്റലിജന്‍സ് ന്റെ നേതൃത്വത്തില്‍ എയര്‍ലൈന്‍ കമ്പനികളില്‍ പരിശോധന നടത്തിയിരുന്നു. വിദേശ വിമാന കമ്പനികള്‍ തങ്ങളുടെ ഇന്ത്യയിലെ ഓഫീസുകളിലേക്കുള്ള വാടക, എയര്‍ക്രാഫ്റ്റുകളുടെ നവീകരണ ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, വാടക ബില്ലുകള്‍ എന്നിവയെല്ലാം അയയ്ക്കുമ്പോള്‍ ജി.എസ്.ടി ബാധകമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടനടി അടച്ചു തീര്‍ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അത് വ്യോമയാന രംഗത്തിന് കനത്ത തിരിച്ചടിയാകും. വരുമാന വര്‍ധനയ്ക്കായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചാല്‍ ടിക്കറ്റ് നിരക്കിലെ ഈ അമിത ഭാരം യാത്രക്കാര്‍ ഏറ്റുവാങ്ങേണ്ടതായി വരും.

Show-cause notices have been issued to several airlines regarding unpaid GST arrears, creating a potential financial burden for the companies. Additionally, passengers remain unaware of potential fare increases, which could be implemented to offset these costs. The situation raises concerns about transparency and financial stability within the airline industry.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  6 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  6 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  7 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  7 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  7 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  7 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  7 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  7 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  7 days ago