HOME
DETAILS

വാദം പൂര്‍ത്തിയാക്കി; ഹൈക്കോടതി വിധിപറയാന്‍ മാറ്റി

  
August 08, 2024 | 3:30 AM

The argument is over The High Court adjourned for judgment

കൊച്ചി: മുഖ്യമന്ത്രിയും മകള്‍ വീണയുമുള്‍പ്പെട്ട മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹരജികളില്‍ വാദം പൂര്‍ത്തിയായതോടെ ഹൈക്കോടതി വിധിപറയാനായി മാറ്റി. കോണ്‍ഗ്രസ് എം.എല്‍.എ മാത്യൂ കുഴല്‍നാടനും കളമശേരി സ്വദേശി ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ ഹരജികളിലും ഇ.ഡി അന്വേഷണം ചോദ്യംചെയ്ത് സി.എം.ആര്‍.എല്‍ നല്‍കിയ ഹരജിയിലുമാണ് വാദം പൂര്‍ത്തിയായത്.

സി.എം.ആര്‍.എല്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹരജി തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരേയാണ് കുഴല്‍നാടന്‍ ഹരജി നല്‍കിയത്. ഹരജിയിലെ ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും വ്യക്തമാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതി ഹരജി തള്ളിയത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. 

സി.എം.ആര്‍.എല്‍ ഇടപാടില്‍ അഴിമതിയാരോപിച്ച് ഗിരീഷ് ബാബു നല്‍കിയ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തള്ളിയത്. കേസിനിടെ ഗിരീഷ് ബാബു മരണപ്പെട്ടതിനാല്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചാണ് വാദം പൂര്‍ത്തിയാക്കിയത്.    മാസപ്പടി കേസില്‍ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ഇ.ഡി അന്വേഷണം ചോദ്യംചെയ്ത് സി.എം.ആര്‍.എല്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിയ മറ്റൊന്ന്.

സി.എം.ആര്‍.എല്ലിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കടക്കം ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയതടക്കമുള്ള സംഭവുമായി ബന്ധപ്പെട്ട് കമ്പനി ആക്ട് പ്രകാരമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നത്. അതിനാല്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം നടക്കുമ്പോള്‍ തന്നെ തങ്ങള്‍ക്കും അന്വേഷണം നടത്താമെന്നുമാണ് ഇ.ഡിയുടെ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ താരം ബാറ്റ് ചെയ്യാനെത്തുമ്പോൾ സ്റ്റേഡിയം കുലുങ്ങും: ജോ റൂട്ട്

Cricket
  •  5 days ago
No Image

ഉത്തര്‍പ്രദേശില്‍ വിവാഹാഘോഷത്തിനിടെ മൂന്നുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍, കുട്ടിയുടെ നില ഗുരുതരം

National
  •  6 days ago
No Image

സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും; പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് സി.പി.എം നേതാവിന്റെ വധഭീഷണി

Kerala
  •  6 days ago
No Image

വേണ്ടത് 98 റൺസ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി ഹിറ്റ്മാൻ

Cricket
  •  6 days ago
No Image

ദമ്മാമിലെ അല്‍ സൂഖില്‍ വന്‍ അഗ്നിബാധ; മലയാളികളുടെ ഉള്‍പ്പെടെ കടകള്‍ കത്തിനശിച്ചു

Saudi-arabia
  •  6 days ago
No Image

ഒരാഴ്ച്ചക്കിടെ രണ്ട് ശസ്ത്രക്രിയ; വീട്ടമ്മ മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി ബന്ധുക്കള്‍

Kerala
  •  6 days ago
No Image

ട്രംപ്-മംദാനി കൂടിക്കാഴ്ചയിലെ തരൂരിന്റെ പോസ്റ്റിനെ പിന്തുണച്ച് ബി.ജെ.പി; രാഹുലിന് ഇത് മനസ്സിലാവുമോ എന്നും അടുത്ത ഫത്‌വ ഇറക്കുന്ന തിരക്കിലാകില്ലേ എന്നും പരിഹാസം 

National
  •  6 days ago
No Image

റിയാദില്‍ മംഗലാപുരം സ്വദേശി നെഞ്ചുവേദനമൂലം മരിച്ചു

Saudi-arabia
  •  6 days ago
No Image

ലോകോത്തര താരം, മെസിക്കും റൊണാൾഡോക്കുമൊപ്പം അവന്റെ പേരുമുണ്ടാകും: മുൻ ഇംഗ്ലണ്ട് താരം

Football
  •  6 days ago
No Image

ഫ്രഷ് കട്ട്: ദുരിതത്തിന് അറുതിയില്ലാതെ നാട്; ജീവിക്കാനായി സമര പന്തലില്‍

Kerala
  •  6 days ago