എം സിനാന് മസ്കത്ത് ട്രാവലേഴ്‌സ് ക്ലബ് സ്വീകരണം നൽകി
മസ്കത്ത്: കർണാടക രജിസ്റ്ററേഷൻ വാഹനവുമായി ലോകം ചുറ്റുന്ന അഡ്വൻജർ വേൾഡ് ട്രാവലർ സിനാൻ എം 55 രാജ്യങ്ങൾ പിന്നിട്ട് ഒമാനിലും എത്തി. ഒമാനിൽ എത്തിയ സിനാന് മസ്കറ്റ് ട്രാവലേഴ്‌സ് ക്ലബ് ന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് റോഡ് മാർഗം സഞ്ചരിക്കുന്ന സിനാൻ ഒമാൻ ഉൾപ്പെടെ 56 രാജ്യങ്ങൾ പിന്നിട്ടു.
75000 ത്തിലധികം കിലോമീറ്ററുകളും താണ്ടി. കഴിഞ്ഞ ജനുവരിയിൽ കർണാടകയിൽ നിന്നും യാത്ര ആരംഭിച്ച ഈ മംഗലാപുരം സ്വദേശി വിവിധ ദേശങ്ങളും സംസ്കാരങ്ങളും അടുത്തറിഞ്ഞു. ജി സി സി രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിൽ എത്തിയത്. ഒമാനിലേത്തിയ സിനാൻ സലാല സന്ദർശിക്കുകയും തുടർന്ന് മസ്കറ്റിൽ എത്തുകയും ചെയ്തു. മസ്കത്ത് ട്രാവലേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സിനാന് സ്വീകരണം നൽകിയത്. എം ടി സി ബി അഡ്മിൻ മാരായ സദ്ദാം, നിയാസ് പുൽപാടൻ, ആദിൽ, റാഷിദ്, സജീബ്, ലൈബു മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗോബ്ര യിലാണ് സ്വീകരണം ഒരുക്കിയത്. ഒമാൻ സന്ദർശനം പൂർത്തിയാക്കിയ സിനാൻ ഇന്ന് യുഎഇയിലേക്ക് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."