വസന്തകാലത്തെ വരവേൽക്കാൻ 6 ദശലക്ഷം പൂച്ചെടികൾ നട്ടുപിടിപ്പിച്ച് അബുദബി
അബുദബി:വസന്തകാലത്തെ വരവേൽക്കായി അബുദബിസിറ്റി മുനിസിപ്പാലിറ്റി വേനൽക്കാലത്ത് 6,500,000 പൂച്ചെടികൾ നട്ടുപിടിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ ഈ വേനലിൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം പൂർണമായി സാക്ഷാൽകരിച്ചതായി അധികൃതർ അറിയിച്ചു. 2024-ലെ വേനൽക്കാലത്തും ശൈത്യകാലത്തുമായി അബുദബി നഗരത്തിൻ്റെയും അതിൻ്റെ പ്രാന്തപ്രദേശങ്ങളുടെയും സൗന്ദര്യാത്മക രൂപം വർധിപ്പിക്കുക, കാര്യക്ഷമത വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ട് 13 ദശലക്ഷം പൂച്ചെടികൾ നട്ടുപിടിപ്പിക്കുക എന്ന അബുദബി സിറ്റി മുനിസിപ്പാലിറ്റിയുടെ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
അബുദബി മുനിസിപ്പാലിറ്റി സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടും, യുഎഇയിലെ പരിസ്ഥിതിക്ക് അനുയോജ്യമായ ചെടികൾ വെച്ചു പിടിച്ചുമാണ് ഈ പ്രകൃതിദത്തമായ സൗന്ദര്യവൽക്കരണ ലാൻഡ്സ്കേപ്പിംഗ് പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."