ടി.വി സോമനാഥന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി; ആഗസ്റ്റ് 30ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: തമിഴ്‌നാട് സ്വദേശി ടി.വി സോമനാഥനെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. 1987 ബാച്ച് തമിഴ്‌നാട് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം നിലവില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ്. ആഗസ്റ്റ് 30 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് കാലാവധി.
2015 മുതല്‍ 2017 വരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റെ സെക്രട്ടറിയായിരുന്നു. അഡീഷണല്‍ സെക്രട്ടറിയായും, കോര്‍പ്പറേറ്റ് മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ഡെപ്യൂട്ടി സെക്രട്ടറി (ബജറ്റ്), ജോയിന്റ് വിജിലന്‍സ് കമ്മീഷണര്‍, മെട്രോവാട്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിന്റെ ആദ്യ എം.ഡിയാണ്. 2011 മുതല്‍ 2016 വരെ ലോക ബാങ്ക് ഡയറക്ടറായി പ്രവര്‍ത്തിച്ചു.
TV Somanathan Union Cabinet Secretary take charge on August 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."