76കാരന് വിദഗ്ധ ചികിത്സ ലഭ്യമാക്കി ആസ്റ്റര്‍ ഖിസൈസ്
ദുബൈ: ഖിസൈസിലെ ആസ്റ്റര്‍ഹോസ്പിറ്റലില്‍ സങ്കീര്‍ണ്ണമായ മെഡിക്കല്‍ ചരിത്രമുള്ള 76കാരനായ മുഹമ്മദ് ഇഖ്ബാല്‍ ഉസ്മാനു ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക്വാല്‍വ്ഇംപ്ലാന്റേഷന്‍ (ടി.എ.വി.ഐ) വിജയകരമായി പൂര്‍ത്തിയാക്കി. ക്രോണിക് ഏട്രിയ ല്‍ഫൈബ്രിലേഷന്‍, ഹൈപ്പര്‍ ടെന്‍ഷന്‍, മള്‍ട്ടിവെസല്‍കൊറോണറിആര്‍ട്ടറിഡിസീസ് എന്നിവയാല്‍ സങ്കീര്‍ണ്ണമായ അയോര്‍ട്ടിക്സ്റ്റെനോസിസ് ബാധിതനായാണ് ഇന്ത്യ ന്‍പൗരനായ ഉസ്മാന്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
ആസ്റ്റര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. നവീദ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഈ സങ്കീര്‍ണമായ മെഡിക്കല്‍ പരിചരണം പൂര്‍ത്തിയാക്കിയത്. ആശുപത്രിയിലെ ഹൃദ്രോഗ പരിചരണത്തില്‍ മികച്ച പുരോഗതി രേഖപ്പെടുത്തിയതിനൊപ്പം, ഓപണ്‍ ഹാര്‍ട് ശസ്ത്രക്രിയക്ക് തയാറാകാത്ത രോഗികളുടെ ജീവന്‍രക്ഷിക്കാനുള്ള ബദലായി ടി.എ.വി.ഐയെ ഉയര്‍ത്തിക്കാട്ടാനും ഈകേസിലൂടെ സാധിച്ചെന്നു അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ആസ്റ്റര്‍ഹോസ്പിറ്റല്‍ അല്‍മന്‍ഖൂലിലും ഇത്തരം മെഡിക്കല്‍ പരിചരണം ഇപ്പോള്‍ ലഭ്യമാണെന്നതിനാല്‍ യു .എ.ഇയില്‍ ഈനൂതന കാര്‍ഡിയാക്കെയർ സംവിധാനം രോഗികള്‍ക്ക് അനായാസം ലഭ്യമാക്കാനാവും.
ടി.എ.വി.ഐട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക്വാല്‍വ്റീപ്ലേസ്‌മെന്റ് (ടി.എ.വി.ആര്‍)എന്നും അറിയപ്പെടുന്നു. ഹൃദയത്തിന്റെഅയോര്‍ട്ടിക്വാല്‍വ്ഇടുങ്ങിയതാക്കാനും,ഹൃദയത്തില്‍നിന്ന്ശരീരത്തിന്റെമറ്റ്ഭാഗങ്ങളിലേക്കുള്ളരക്തപ്രവാഹംപരിമിതപ്പെടുത്തുന്നതുമായഅവസ്ഥയായഅയോര്‍ട്ടിക്സ്റ്റെനോസിസ്ചികിത്സിക്കാന്‍ഉപയോഗപ്പെടുത്തുന്നഏറ്റവുംകുറഞ്ഞവ്യാപനസ്വഭാവമുള്ളപ്രക്രിയയാണിത്.സങ്കീര്‍ണ്ണമായആരോഗ്യപ്രശ്നങ്ങളുള്ളഉസ്മാനെപ്പോലുള്ളരോഗികള്‍ക്ക്ശസ്ത്രക്രിയഅനുഗുണമല്ലാത്തസാഹചര്യമുള്ളതിനാല്‍ടി.എ.വി.ഐഉചിതമായഒരുബദല്‍ചികിത്സയായിമാറുന്നു.
2023സെപ്റ്റംബറിലും ഒക്ടോബറിലും രണ്ടുതവണ ഉസ്മാന് ഹൃദയസ്തംഭനത്തിനും അസ്ഥിരമായ ആന്‍ജീനയ്ക്കും (നെഞ്ച് വേദന) ആശുപത്രിയി ല്‍പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന്റെ വലത് കൊറോണറിധമനിയുടെ തുടക്കത്തിലും അവസാനത്തിലും ഗുരുതരമായ തടസ്സങ്ങൾ കാണിക്കുകയുംചെയ്തു. ഈതടസ്സങ്ങള്‍ നീക്കുന്നതിനുള്ള നടപടിക്രമത്തിനായി അദ്ദേഹത്തെ റഫര്‍ചെയ്യുകയും ഒരുവാല്‍വ് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് ഫെബ്രുവരിയില്‍ വഷളായ രോഗലക്ഷണങ്ങളോടെ അദ്ദേഹത്തെ ആസ്റ്റർ ഹോസ്പിറ്റല്‍ അല്‍ഖിസൈസില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അടഞ്ഞ ധമനികൾ തുറക്കുന്നതിനുള്ള ഒരുപ്രക്രിയയ്ക്ക് അദ്ദേഹം വിധേയനായി. ബോധത്തോടെയുളള മയക്കത്തില്‍ ഇടത്ഞരമ്പിലെ ചെറിയ മുറിവിലൂടെ അദ്ദേഹത്തില്‍ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് മാറ്റിസ്ഥാപിക്കല്‍ നടത്തി. തുടര്‍ന്ന് രോഗി വേഗം സുഖം പ്രാപിക്കുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. നിലവില്‍, ശ്വാസതടസമോ നെഞ്ചുവേദനയുടെ ലക്ഷണങ്ങളൊന്നുമില്ലാതെ തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ ഉസ്മാന്കഴിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."