HOME
DETAILS

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമോ? ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

  
August 13, 2024 | 2:02 AM

high court verdict today on hema commission report release

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണോ എന്നതിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിപ്പോർട്ടിൻറെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിധി പറയുക. ജസ്റ്റിസ് വി.ജി അരുണാണ് ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ഹരജിയിൽ വിധി പറയുക.

റിപ്പോർട്ട് പുറത്തുവിടുന്നത് വ്യക്തികളുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹരജിക്കാരൻ ഉന്നയിക്കുന്ന വാദം. ആരോപണ വിധേയരായവരുടെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും സജിമോൻ ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഹരജിക്കാരന് ഇക്കാര്യത്തിൽ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്നാണ് വിവരാവകാശ കമ്മീഷന്റെ നിലപാട്. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് വിവരാവകാശ കമ്മിഷനും സംസ്ഥാന സാംസ്കാരിക വകുപ്പും കോടതിയിൽ സ്വീകരിച്ചത്. 

സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവും (ഡബ്ള്യൂ.സി.സി) വനിതാ കമ്മിഷനും ഹരജിയിൽ കക്ഷി ചേർന്നിരുന്നു. റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ള്യൂ.സി.സി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിക്കാരൻ്റെ നടപടി ഏറെ സംശയാസ്പദമെന്നാണ് ഡബ്ള്യൂ.സി.സി കോടതിയിൽ വാദിച്ചത്.

The Kerala High Court will deliver its verdict today on whether to release the Hema Committee report, which studied issues faced by women in the film industry



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  2 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  2 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  2 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  2 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  2 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  2 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  2 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  2 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  2 days ago