ഖത്തർ; പാസ്പോർട്ട് ഡയറക്ടറേറ്റ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം ക്രമീകരിച്ചു
ദോഹ: രാജ്യത്തെ പാസ്പോർട്ട് ഡയറക്ടറേറ്റ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. 2024 ഓഗസ്റ്റ് 12-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പുരത്തുവിട്ടത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ടിന് കീഴിലുള്ള യൂണിഫൈഡ് സർവീസസ് വകുപ്പിന്റെ ഔദ്യോഗിക സേവനകേന്ദ്രങ്ങളുടെയും, ഓഫീസുകളുടെയും പ്രവർത്തനസമയക്രമം ഇതിൽ അറിയിച്ചിട്ടുണ്ട്.
-മിസൈമീർ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
-അൽ ശഹാനിയ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
-അൽ റയ്യാൻ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
-ഉം സലാൽ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
-അൽ വക്ര സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
-അൽ ഖോർ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
-ഉം അൽ സ്‌നീം സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
-അൽ ഷമാൽ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
-ഹമദ് മെഡിക്കൽ കോർപറേഷൻ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ.
-ലുസൈൽ സെന്റർ – രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1 വരെ.
-ഖത്തർ എയർവേസ് സെന്റർ – രാവിലെ 7 മുതൽ വൈകീട്ട് 3:30 വരെ.
-സൗഖ് വാഖിഫ് സെന്റർ – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ.
-ദി പേൾ – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ.
-ഖത്തർ ഫിനാൻഷ്യൽ സെന്റർ – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."