ജോലിക്കിടെ അസ്വസ്ഥത: കൊല്ലം സ്വദേശി റിയാദിൽ മരണപ്പെട്ടു
റിയാദ്: കൊല്ലം കുന്നിക്കോട് സ്വദേശി റിയാദിൽ മരണപെട്ടു. കൊല്ലം കുന്നിക്കോട് അമീന മൻസിൽ ശാഹുൽ ഹമീദ് (59) ആണ് മരണപ്പെട്ടത്. ശാരീരിക അശ്വസ്ഥകൾ കാരണം ഹോസ്പിറ്റലിൽ പോയതായിരുന്നു. പിതാവ്: ഷംസുദീൻ കുഞ്ഞു, മാതാവ്: ആസുമ്മ ബീവി, ഭാര്യ: അനീസ ബീവി, മക്കൾ: അമീന, അജ്ന.
റിയാദ് ഹുറൈമിലക്ക് അടുത്ത് ഖരീനയിൽ പെട്രോൾ സ്റ്റേഷനിലെ ഐസ്‌ക്രീം ആൻഡ് കോഫി ഷോപ്പിൽ പതിറ്റാണ്ടോളമായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടെയിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ബത്തയിൽ സ്വകാര്യ ക്ലിനിക്കിൽ പ്രഥമിക ശുശ്രൂഷ തേടിയ അദ്ദേഹത്തെ ക്ലിനിക്കിലെ ഡോക്ടർമാർ ശുമെസി ഹോസ്പിറ്റലിലേക്ക് എമർജൻസിയായി റഫർ ചെയ്തതായിരുന്നു. ഹോസ്പിറ്റലിൽ എത്തവേയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്
മരുമകൻ അബു താഹിറിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക് റിയാസ് തിരൂർക്കാട് എന്നിവർ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."