HOME
DETAILS

'അപകടരഹിത ദിനം'; ഡ്രൈവർമാർക്ക് ബ്ലാക്ക് പോയിൻ്റ് ഇളവ് ഓഫറുമായി യുഎഇ

  
August 14, 2024 | 12:28 PM

Accident Free Day UAE with black point exemption offer for drivers

അബുദബി: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി രാജ്യത്തെ ട്രാഫിക് സുരക്ഷ ലക്ഷ്യമിട്ട് ആഗസ്റ്റ് 26ന് 'അപകടരഹിത ദിനം' ആചരിക്കാൻ യുഎഇ. 'അപകടരഹിത ദിന'ത്തിലൂടെ ദേശീയ ബോധവത്കരണമാണ് യുഎഇ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. ഫെഡറൽ ട്രാഫിക് കൗൺസിൽ, ജനറൽ കമാൻഡ് ഓഫ് പൊലിസ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് 'അപകടരഹിത ദിനം' കാമ്പയിൻ നടത്തുന്നത്. പുതു അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കുന്ന ആദ്യ ദിനം ട്രാഫിക് അപകടങ്ങളിൽ നിന്ന് രാജ്യം മുക്തമാണെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാമ്പയിനിൽ വ്യാപകമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി, 'അപകട രഹിത ദിനം' കാമ്പയിനിൽ പങ്കെടുക്കുന്ന ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾ കുറച്ചു നൽകുന്നതാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

'അപകടരഹിത ദിന'ത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ച് വാഹനങ്ങൾ ഡ്രൈവ് ചെയ്യാൻ ഡ്രൈവർമാരോടും രക്ഷിതാക്കളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ബ്ലാക്ക് പോയിന്റ് കുറയ്ക്കുന്നതിനും യോഗ്യത നേടുന്നതിനും, പങ്കെടുക്കുന്നവർ ക്യാംപയിനിന്റെ ഭാഗമായുള്ള സത്യപ്രതിജ്ഞയിൽ സൈൻ ചെയ്യണം. കൂടാതെ, 'അപകട രഹിത ദിനം' കാമ്പയിനിൽ പങ്കെടുക്കുന്നവരുടെ ഭാഗത്തു നിന്ന് ഈ ദിവസം ട്രാഫിക് ലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാക്കാൻ പാടില്ല. ആഗസ്ത് 26ന് ശേഷവും ഈ ആനുകൂല്യങ്ങൾ തുടരും.

റോഡ് സുരക്ഷ വർധിപ്പിക്കുകയെന്ന യുഎഇ സർക്കാരിന്റെ ലക്ഷ്യത്തലേക്കുള്ള പ്രധാന ചുവടുവയ്പ്പുകളിലൊന്നാണ് 'അപകട രഹിത ദിനം' ക്യാംപയിനെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ എഞ്ചിനീയർ ഹുസൈൻ അഹമ്മദ് അൽ ഹരിതി അറിയിച്ചു.സുരക്ഷിത വാഹന യാത്രയെ കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവൽക്കരിച്ചുകൊണ്ട് ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്‌കാരം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സ്‌കൂളുകൾക്ക് സമീപം ശ്രദ്ധയോടെ വാഹനം ഓടിക്കുക,വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരിക്കുക, ട്രാഫിക് പാതകൾ കൃത്യമായി പിന്തുടരുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക,സുരക്ഷിതമായ അകലം പാലിക്കുക എമർജൻസി വാഹനങ്ങൾക്ക് മുൻഗണന നൽക്കുക,വേഗപരിധികൾ പാലിക്കുക, അപകടങ്ങളില്ലാത്ത ഡ്രൈവിംഗ് തുടങ്ങിയവയാണ്  ക്യാംപയിനിന്റെ ലക്ഷ്യങ്ങൾ.

യുഎളയിലെ ഓരോ എമിറേറ്റിലും നിശ്ചയിച്ചിട്ടുള്ള വേഗത പരിധികൾ കൃത്യമായി പാലിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, വാഹനങ്ങൾക്കിടയിൽ നിയമപരമായ സുരക്ഷാ അകലം പാലിക്കുക,ട്രാഫിക് സിഗ്‌നലുകൾ പാലിക്കുക, കുട്ടികളുടെ സുരക്ഷാ സീറ്റുകൾ ഉപയോഗിക്കുക, സ്‌കൂൾ സോണുകളിൽ വേഗത കുറയ്ക്കുക തുടങ്ങിയവയാണ് മറ്റ് ക്യാംപയിൻ നിർദ്ദേശങ്ങളിളുള്ളത്. സ്‌കൂളിന്റെ ആദ്യ ദിവസം സാധാരണഗതിയിൽ കനത്ത ഗതാഗതക്കുരുക്കാണ് യുഎഇയിൽ അനുഭവപ്പെടാറുള്ളത്. ഇതുമൂലം കൃത്യസമയത്ത് സ്‌കൂളിലെത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കാറില്ല. അപകട രഹിത ദിന ക്യാംപയിനിലൂടെ ട്രാഫിക് കുരുക്കിനെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 days ago