HOME
DETAILS

വഖ്ഫ് ഭേദഗതി നിയമം; രാഷ്ട്രീയമായും നിയമപരമായും നേരിടും: മുസ്ലിം സംഘടനാ നേതാക്കൾ

  
Web Desk
August 14 2024 | 15:08 PM

Waqf Amendment Act Will face political and legal Muslim organization leaders

കോഴിക്കോട്: കേന്ദ്രസർക്കാർ പാർലമെന്റിൽ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ നേതൃയോഗം പ്രഖ്യാപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ തകിടം മറിക്കുന്ന നടപടിയാണിത്. മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ ഈ നിയമം ലംഘിക്കുകയാണ്. ഭരണഘടനാ നിർമാതാക്കൾ ഭാവനാപൂർവം നിർമിച്ചെടുത്ത എല്ലാ നന്മകളെയും സർക്കാർ ഇല്ലാതാക്കുകയാണ്. ഈ കൈയേറ്റം ഇന്ന് മുസ്ലിംകൾക്ക് നേരെയാണെങ്കിൽ നാളെ മറ്റേതെങ്കിലും വിഭാഗത്തിനു നേരെയാകും.

വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം പൂർണമായും ഇല്ലാതാക്കുന്നതിനാണ് സർക്കാർ ഒരുങ്ങുന്നത്. ഹീനമായ അജൻഡകൾ നടപ്പിലാക്കുകയാണ് ലക്ഷ്യം. സമാന ചിന്താഗതിക്കാരും പ്രതിപക്ഷ നേതൃത്വവുമായും സംസാരിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. വഖ്ഫ് സ്വത്തുക്കൾ എന്നതു തീർത്തും മതപരമായ വിഷയമാണ്. ബിൽ ജെ.പി.സിക്ക് വിട്ട സാഹചര്യത്തിൽ തുടർനടപടികൾ എന്തായിരിക്കണമെന്ന് പ്രതിപക്ഷ നേതാക്കളുമായും നിയമവിദഗ്ധരുമായും ആലോചിച്ച് തീരുമാനിക്കും. മതവിശ്വാസികളെയും മതേതരത്വത്തെയും ബാധിക്കുന്ന പൊതുപ്രശ്നം എന്ന നിലയിൽ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട് അഭിപ്രായരൂപീകരണം നടത്തി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.

വഖ്ഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർത്ത പ്രതിപക്ഷത്തെ യോഗം പ്രത്യേകം അഭിനന്ദിച്ചു. ഇൻഡ്യ സഖ്യത്തിന് 19 എം.പിമാരുള്ള കേരളത്തിൽനിന്നോ രാജ്യസഭാംഗങ്ങളടക്കം അഞ്ച് എം.പിമാരുള്ള മുസ്ലിംലീഗിൽ നിന്നോ ജെ.പി.സിയിൽ ഒരു പ്രതിനിധിയെ പോലും ഉൾപ്പെടുത്താത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വയനാട് ദുരന്തത്തിന് ഇരയായവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സമസ്ത ട്രഷറർ കൊയ്യോട് പി.പി ഉമർ മുസ്ലിയാർ, സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എം.സി മായിൻ ഹാജി, സി.കെ സുബൈർ, പി.എം.എ സലാം, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, എ. അസ്ഗർ അലി, അഡ്വ. പി.എം ഹനീഫ, പി. മുജീബ് റഹ്‌മാൻ, ശിഹാബ് പൂക്കോട്ടൂർ, പി.എൻ അബ്ദുൽലത്തീഫ് മൗലവി, ടി.കെ അഷ്റഫ്, ഇ.പി അഷ്റഫ് ബാഖവി, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, ഐ.പി അബ്ദുസ്സലാം, ഡോ. ഫസൽ ഗഫൂർ, വി.പി അബ്ദുറഹ്‌മാൻ, പി. ഉണ്ണീൻ, എൻജിനീയർ പി. മമ്മദ് കോയ ചർച്ചയിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  15 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  16 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  16 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  16 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  17 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  17 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  17 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  17 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  17 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  17 hours ago