HOME
DETAILS

ഓട്ടോകള്‍ക്ക് ഇനി ദീർഘദൂര സർവിസ് 

  
August 18 2024 | 01:08 AM

Kerala Transport Department Eases Permit Restrictions for Auto Rickshaws

തിരുവനന്തപുരം: ഓട്ടോറിക്ഷകളുടെ പെര്‍മിറ്റില്‍ ഇളവ് വരുത്തി ഗതാഗത വകുപ്പ്. ഓട്ടോകള്‍ക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും സർവിസ് നടത്താം. അപകടനിരക്ക് കൂടുമെന്ന മുന്നറിയിപ്പ് മറികടന്നാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം.നിലവില്‍ ഓട്ടോകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു പെര്‍മിറ്റ് നല്‍കിയിരുന്നത്.

ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വിസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെര്‍മിറ്റ് നിയന്ത്രിച്ചത്. എന്നാല്‍, പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സി.ഐ.ടി.യു കണ്ണൂര്‍ മാടായി ഏരിയാകമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐ.ജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്ന് തീരുമാനം എടുത്തത്.

നിരവധി അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നതാണ് തീരുമാനം. ദീര്‍ഘദൂര യാത്രക്ക് ഡിസൈന്‍ ചെയ്ത വാഹനമല്ല ഓട്ടോറിക്ഷ എന്നതാണ് പ്രധാനമായും ഉയര്‍ന്നുവന്നത്. സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഓട്ടോയില്‍ ഇല്ല. ഓട്ടോകള്‍ക്ക് അനുവദിച്ച പരമാവധി വേഗത 50 കിലോമീറ്ററാണ്.

അതിവേഗ പാതകളില്‍ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വിസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകടസാധ്യത ചൂണ്ടിക്കാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് തീരുമാനമെടുത്ത്. യാത്രക്കാരന്റെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധനയോടെയാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം.

The Kerala Transport Department has relaxed permit restrictions, allowing auto rickshaws to operate statewide. Despite concerns over safety, the decision enables autos to travel beyond district borders for long-distance service.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago