HOME
DETAILS

പ്രീമിയം കണ്ടന്റ് നിരക്ക് കുത്തനെ ഉയര്‍ത്തി യൂട്യൂബ് 

  
August 29 2024 | 12:08 PM

 YouTube Hikes Premium Content Rate Subscribers to Pay More

യൂട്യൂബില്‍ പരസ്യങ്ങളില്ലാതെ വീഡിയോകളും, സിനിമകളും ആസ്വദിക്കണമെങ്കില്‍ ഇനി പോക്കറ്റ് കീറും. യൂട്യൂബ് വ്യക്തിഗത, ഫാമിലി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് കുത്തനെ ഉയര്‍ത്തി.

വ്യക്തിഗത ഉപയോക്താക്കള്‍ക്ക് പ്രതിമാസം 129 രൂപ ഈടാക്കിയിരുന്നത് ഇപ്പോള്‍ 149 രൂപയാക്കി ഉയര്‍ത്തി. യൂട്യൂബ് പ്രീമിയം കണ്ടന്റുകള്‍ അഞ്ച് പേര്‍ക്ക് ഷെയര്‍ ചെയ്ത് ഉപയോഗിക്കാവുന്ന ഫാമിലി പ്ലാന്‍ നിരക്ക് 299 രൂപയാക്കി വര്‍ധിപ്പിച്ചു. മുന്‍പ് ഇത് 189 രൂപ ആയിരുന്നു. സ്റ്റുഡന്റ്‌റ് പ്ലാന്‍ നിരക്ക് 79 രൂപയില്‍ നിന്ന് 10 രൂപ വര്‍ധിപ്പിച്ച് 89 രൂപയാക്കി. പരസ്യങ്ങളുടെ ശല്യമില്ലാതെ യൂട്യൂബ് സേവനങ്ങള്‍ ആസ്വദിക്കാനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമായി ഇതോടെ സ്റ്റുഡന്റ് പ്ലാനുകള്‍ മാറി.

പ്രീപെയ്ഡ് പ്ലാനുകളെയും നിരക്ക് വര്‍ധന ബാധിക്കും. പ്രീപെയ്ഡ് പ്ലാനുകള്‍ക്കുള്ള പ്രതിമാസ നിരക്ക് 139 രൂപയില്‍ നിന്ന് 159 രൂപയായും ത്രൈമാസ നിരക്ക് 399 രൂപയില്‍ നിന്ന് 459 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. 1,290 രൂപയായിരുന്ന വാര്‍ഷിക പ്ലാനുകളുടെ നിരക്ക് 1,490 രൂപയാക്കി വര്‍ധിപ്പിച്ചു. 

പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ആഡ്ഫ്രീ വീഡിയോ, ബാക്ക്ഗ്രൗണ്ടില്‍ വീഡിയോ കാണാനും സംഗീതം ആസ്വദിക്കാനുമുള്ള സൗകര്യം. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്, ഹൈഡെഫനിഷന്‍ വീഡിയോ സ്ട്രീമിംഗ് തുടങ്ങിയ സൗകര്യങ്ങളാണ് ലഭിക്കുക. പുതുക്കിയ നിരക്കുകള്‍ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രീമിയം പ്ലാനുകളുടെ ട്രയല്‍ നോക്കി പുതിയ ഉപയോക്താക്കള്‍ക്ക് സ്ട്രീമിംഗ് സേവനം തിരഞ്ഞെടുക്കാം. ട്രയല്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കിയ നിരക്കുകള്‍ നല്‍കേണ്ടി വരും.

YouTube has increased the premium content rate, resulting in a higher subscription fee for users. Learn more about the price hike and its impact on viewers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  4 days ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  4 days ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 days ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 days ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 days ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  4 days ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  4 days ago