HOME
DETAILS

വിഖ്യാത അഭിഭാഷകനും കോളമിസ്റ്റും ഭരണഘടനാ വിദഗ്ധനുമായ എ.ജി നൂറാനി അന്തരിച്ചു

  
August 30, 2024 | 1:02 AM

Eminent Lawyer and Constitutional Expert AG Noorani Passes Away at 94

മുംബൈ: വിഖ്യാത അഭിഭാഷകനും കോളമിസ്റ്റും ഭരണഘടനാ വിദഗ്ധനുമായ എ.ജി നൂറാനി എന്ന അബ്ദുല്‍ ഗഫൂര്‍ മജീദ് നൂറാനി (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെയാണ് മരണം. 1930ല്‍ മുംബൈയിലാണ് ജനനം.

രാജ്യത്തെ മുന്‍നിര ഇംഗ്ലീഷ് മാധ്യമങ്ങളിൽ പതിവ് കോളമിസ്റ്റായിരുന്ന നൂറാനി, 'ആര്‍.എസ്.എസ് ഇന്ത്യക്ക് ഭീഷണി' എന്നത് ഉൾപ്പെടെ ഒരു ഡസനോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഏതാനും പുസ്തകങ്ങള്‍ മലയാളത്തിലും ലഭ്യമാണ്. സ്വാതന്ത്ര്യസമര സേനാനിയും നിയമജ്ഞനുമായിരുന്ന ബദ്‌റുദ്ദീന്‍ തിയാബ്ജി, മുന്‍ രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈന്‍ എന്നിവരുടെ ജീവചരിത്രവും നൂറാനിയാണ് എഴുതിയത്.

ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിച്ച വിവിധ കേസുകളില്‍ ഹാജരാകുകയും ചെയ്തു. നിയമ, രാഷ്ട്രീയ, രാഷ്ട്രനിര്‍മാണരംഗത്ത് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. ഇന്ത്യന്‍ ബൗദ്ധിക, നിയമരംഗത്തെ ഒരുയുഗത്തിന്റെ അന്ത്യമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ നിരന്തരം കലഹിച്ച നൂറാനിയുടെ മരണത്തോടെ സംഭവിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  a month ago
No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

യുഎഇയിൽ ഇനി റെയിൽ യു​ഗം: ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾ ജൂൺ 30 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

uae
  •  a month ago
No Image

ട്രെക്കിങ്ങിനിടെ യുവാവിന്റെ മരണം; പ്രതിശ്രുതവധുവും കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതകമെന്ന് പൊലിസ്

National
  •  a month ago
No Image

ഹോര്‍മുസ് യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല- ഇറാന്‍

International
  •  a month ago
No Image

ലഹരിക്കിടെ പിഞ്ചുകുഞ്ഞിനെ വായുവിലേക്കെറിഞ്ഞ് 'അഭ്യാസം'; യുവാവിനെ പിടികൂടി പൊലിസിന് കൈമാറി

Kerala
  •  a month ago
No Image

ഖത്തര്‍ റാസ് ലഫാനിലെ സ്‌ഫോടനം; കൊല്ലപ്പെട്ടവരില്‍ കോഴിക്കോട് സ്വദേശിയും

qatar
  •  a month ago
No Image

ഡല്‍ഹിയില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;  ടാക്‌സി ഡ്രൈവര്‍ പിടിയില്‍ 

National
  •  a month ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച; പ്രസവ ശേഷം അയണ്‍ ഗുണികക്ക് പകരം 24 ദിവസം കഴിച്ചത് പ്രമേഹ ഗുളിക 

Kerala
  •  a month ago

No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  a month ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  a month ago