കുവൈത്ത്; ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിപ്പിക്കുന്നു
കുവൈത്ത് സിറ്റി:രാജ്യത്ത് കനത്തചൂട് കണക്കിലെടുത്ത് നടപ്പാക്കിയ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം ഇന്നത്തോടെ അവസാനിച്ചു. ജൂൺ മാസം ഒന്നു മുതൽ രാവിലെ 11 നും നാലിനും ഇടയിൽ പുറം തൊഴിലുകൾക്ക് നിയന്ത്രണം നടപ്പാക്കിയിരുന്നു. കനത്ത താപനില സെപ്റ്റംബറോടെ കുറയുമെന്നാണ് കുവൈത്ത് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ആഗസ്റ്റ് 31 വരെയുള്ള നിയന്ത്രണം നടപ്പാക്കിയത്.
നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിപ്പ് പുറത്തിറക്കും. നിയന്ത്രണം നീട്ടാൻ സാധ്യതയില്ലെന്നാണ് സൂചന. ഇതോടെ സെപ്റ്റംബർ ഒന്നു മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറ്റപ്പെടുന്നതാണ്. ചൂട് കനത്തതോടെയാണ് ഉച്ച സമയത്ത് പുറം ജോലികൾക്ക് നിയന്ത്രണം നടപ്പാക്കിയത്. തൊഴിലാളികളെ കനത്ത ചൂടിൽനിന്നും സംരക്ഷിക്കുന്നതിനും, തൊഴിലാളികൾക്ക് ഉണ്ടാവാൻ സാധ്യതയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ, നിർജലീകരണം എന്നിവ ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നതിനുമാണ് ഉച്ച വിശ്രമം നിയമം നടപ്പിലാ ക്കിയിരുന്നത്.നിർമാണ മേഖല, ബൈക്കുകളിലെ ഹോം ഡെലിവറി എന്നിങ്ങനെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ കർശനമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."