
വിഗ് തോറ്റു, കഷണ്ടി ജയിച്ചു; തലമുടി ജയപരാജയങ്ങൾ നിർണ്ണയിച്ച കഥ

നീണ്ട മനോഹരമായ സ്വര്‍ണതലമുടിയായിരുന്നു ആ സുന്ദരനായ ചെറുപ്പക്കാരന്റേത്. പ്രായം വെറും 20 വയസ്സ് മാത്രം. പ്രശസ്തനായ ടെന്നീസുകളിക്കാരനാണ് നമ്മുടെ കഥാനായകന്‍. പേര് ആന്ദ്രെ അഗാസി. തിളങ്ങുന്ന സ്വര്‍ണതലമുടിയും സുന്ദരമായ മുഖവും വടിവൊത്ത ശരീരവുമായി ശക്തമായ സ്മാഷ് ഷോട്ടുകളുതിര്‍ത്തുകൊണ്ട് എതിരാളികളെ ആ ഇരുപതുകാരന്‍ വിറപ്പിക്കുമ്പോള്‍ ഗാലറിയില്‍ പതിനായിരങ്ങളുടെ ആരവം മുഴങ്ങും. കളിയുടെ സൗന്ദര്യവും ആ മുടിയുടെ സൗന്ദര്യവും ഒരുപോലെ ആസ്വദിക്കുന്നുണ്ടായിരുന്നു ആരാധകര്‍. അവ വാര്‍ത്തകളില്‍ നിറയുന്നുണ്ടായിരുന്നു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ലോകമെമ്പാടും തെളിയുന്നുണ്ടായിരുന്നു.
1990 ലാണതുണ്ടായത്. ലോകപ്രസിദ്ധമായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് നടക്കുകയാണ്. എതിരാളികളെയത്രയും അടിയറവുപറയിച്ചുകൊണ്ട് ആ ഇരുപതുകാരന്‍ പയ്യന്‍ ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍ ഏതൊരു കളിക്കാരന്റെയും സ്വപ്നമായ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്നതിന്റെ തലേന്നാള്‍ നിര്‍ഭാഗ്യകരമായ ആ സംഭവമുണ്ടായി. ആന്ദ്രെ അഗാസി കുളിക്കുകയായിരുന്നു. സുന്ദരമായ സ്വര്‍ണ്ണതലമുടിയും അവന്‍ ഷാംപൂവിട്ട് നന്നായി കഴുകി. അതിനിടയിലാണ് ആ ദുരന്തം സംഭവിച്ചത്. അവന്റെ മുടി ഇളകിപ്പോയി
കാരണമോ? അത് യഥാര്‍ത്ഥ തലമുടി ആയിരുന്നില്ല എന്നതുതന്നെ വിലകൂടിയ മനോഹരമായൊരു വിഗ് ആയിരുന്നു അവന്റെ തലയില്‍. കഷണ്ടി മറച്ചുവെക്കാനുള്ള വിഗ് ആ ചെറുപ്പക്കാരന്‍ ശരിക്കും ഞെട്ടി. അങ്ങേയറ്റം പരിഭ്രമിച്ചു. ലോകമെമ്പാടുമുള്ള ആരാധക ലക്ഷങ്ങള്‍ക്ക് മുമ്പില്‍ മുടി പോയ ശിരസ്സുമായി പ്രത്യക്ഷപ്പെടുക! വെറും വെപ്പുമുടിയായിരുന്നു അതെന്ന മഹാരഹസ്യം അവര്‍ക്ക് വെളിപ്പെടുക! ഓര്‍ക്കാന്‍ പോലും വയ്യാത്ത കാര്യം. വേവലാതിയോടെ അയാള്‍ സഹോദരനായ ഫില്ലിയെ വിളിച്ചു. 'നശിച്ചു; എല്ലാം നശിച്ചു. വിഗ് ഇളകിപ്പോയിരിക്കുന്നു. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. ' ഈ അവസാന മുഹൂര്‍ത്തത്തില്‍ എന്തുചെയ്യാന്‍?
അല്‍പം ആലോചിച്ചുനിന്ന സഹോദരന്‍ വേഗത്തില്‍ പുറത്തുപോയി കുറേ ഹെയര്‍പിന്നുകള്‍ സംഘടിപ്പിച്ചു കൊണ്ടുവന്നു. മൊത്തം 20 പിന്നുകള്‍ തലങ്ങും വിലങ്ങുമായി കുത്തിനിര്‍ത്തി അവന്‍ ഒരു വിധത്തില്‍ മുടി ശരിയാക്കി. ആന്ദ്രെ അഗാസി വേവലാതിയോടെ ചോദിച്ചു; 'ഇത് ഉറച്ചു നില്‍ക്കുമോ? ഇളകി വീണുപോയേക്കുമോ'
'സാരമില്ല, ഭയപ്പെടേണ്ട. സൂക്ഷിച്ചാല്‍ മതി. കോര്‍ട്ടില്‍ അധികം ശക്തമായി നീങ്ങാതിരുന്നാല്‍ മതി' സഹോദരന്‍ ആശ്വസിപ്പിച്ചു ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കളിക്കുമ്പോള്‍ അധികം ദേഹമനങ്ങാതെ നോക്കണമെന്ന് മറ്റെന്തുചെയ്യാന്‍? ആ വിചിത്ര ഉപദേശം അഗാസി അനുസരിച്ചു. 'കൃത്രിമതലമുടി വെക്കാതെ, ശിരസ്സില്‍ ഭാരമില്ലാതെ, ടെന്‍ഷനില്ലാതെ എനിക്ക് തീര്‍ച്ചയായും ഭംഗിയായി കളിക്കാമായിരുന്നു. പക്ഷേ എന്റെ സ്വര്‍ണതലമുടിയുടെ ഭംഗിയെക്കുറിച്ചെഴുതിയ ജേണലിസ്റ്റുകള്‍ അവിടെ ഉണ്ടാകില്ലേ? കൃത്രിമ മുടിയായിരുന്നു ഈ ദിവസങ്ങളിലത്രയും തലയെ അലങ്കരിച്ചതെന്ന രഹസ്യം പരസ്യമാവില്ലേ ! സത്യം അവരെല്ലാവരും തിരിച്ചറിയില്ലേ? എന്റെ പ്രിയപ്പെട്ട ആരാധകര്‍ എന്തായിരിക്കും കരുതുക. അവര്‍ക്കുമുമ്പില്‍ ഞാന്‍ എങ്ങിനെ പ്രത്യക്ഷപ്പെടും' ഇങ്ങനെയൊക്കെയായിരുന്നു താന്‍ ചിന്തിച്ചതെന്ന്, ആത്മകഥയില്‍ പില്‍ക്കാലത്ത് ആന്ദ്രെ രേഖപ്പെടുത്തുന്നു.
'കളി തുടങ്ങുന്നതിനു മുമ്പ് വാം അപ് സമയത്ത് ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു; എന്നെ വിജയിപ്പിക്കേണമേ ദൈവമേ എന്നായിരുന്നില്ല പ്രാര്‍ത്ഥന! മറിച്ച്, മുടി വീണു പോകരുതേ എന്നായിരുന്നു '
അയാള്‍ ഓര്‍ത്തെടുക്കുന്നു.
'ഓരോ തവണബാറ്റുമായി ഉയര്‍ന്നു ചാടുമ്പോഴും, ഇതാ വിഗ് ഇപ്പോള്‍ ഇളകിവീഴും എന്ന വേവലാതിയായിരുന്നു എന്റെ മനസ്സില്‍' അപ്പോള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ ടി.വി സെറ്റിലേക്ക് തന്നെ നോക്കിയിരുന്ന് വിടര്‍ന്ന മിഴികളോടെ നിരവധി ഭാഷകളില്‍ അതിശയത്തോടെ പറയും: 'ഇതാ ആന്ദ്രെ അഗാസിയുടെ മുടി ശിരസ്സില്‍ നിന്ന് വീണു പോയിരിക്കുന്നു'! അത് ഒറിജിനല്‍ ആയിരുന്നില്ല! വെറുമൊരു വിഗ്ഗായിരുന്നു ! ആ അസ്വസ്ഥ ചിന്തകള്‍ അങ്ങിനെ പോയി. മുടിയെങ്ങാനും വീണുപോയേക്കുമോ എന്നതില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍, സ്വാഭാവികമായും ആ ദുരന്തം സംഭവിച്ചു.
ആന്ദ്രെ അഗാസി എന്ന മികച്ച താരം തോറ്റു. ജയിക്കാമായിരുന്ന കളി തോറ്റുപോയി ! എന്തുകാര്യത്തിലാണോ താന്‍ ശ്രദ്ധയൂന്നേണ്ടത്, അതില്‍ അദ്ദേഹത്തിന് ശ്രദ്ധിക്കാനായില്ല. ഒട്ടും വലുതല്ലാത്ത കാര്യത്തിനായി, കിരീടനേട്ടത്തെ ബലികൊടുത്തു!
പക്ഷെ പില്‍ക്കാലത്ത് നാം കാണുന്നത് ക്ലീന്‍ ശിരസ്സുമായി കോര്‍ട്ടില്‍ പറന്നു കളിക്കുന്ന അഗാസിയെയാണ്. നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്ന അഗാസിയെയാണ്. ഭാര്യയായിരുന്ന ബ്രൂക് ഷീല്‍ഡ് ആണ് വിഗ്ഗ് ഒഴിവാക്കാനും ശിരസ്സിലെ ബാക്കിയുള്ള മുടി ക്ലീന്‍ ഷേവ് ചെയ്ത് സുന്ദരമായി കോര്‍ട്ടില്‍ പറക്കാനും ഉപദേശിച്ചത്. ആദ്യം അങ്ങനെയൊരു കാര്യം ആലോചിക്കാന്‍ പോലും സാധ്യമായിരുന്നില്ല ആ ചെറുപ്പക്കാരന്.
പക്ഷേ പിന്നീട് യുക്തിഭദ്രമായി അയാള്‍ ചിന്തിച്ചു. എന്തിനാണ് ഈ ഹിപ്പോക്രസി ? കോര്‍ട്ടില്‍ എനിക്ക് അതു കൊണ്ടുവരുന്നത് നഷ്ടങ്ങള്‍ മാത്രം! കടുത്ത ബുദ്ധിമുട്ടുകള്‍ മാത്രം! പരാജയങ്ങള്‍ മാത്രം.
പിന്നെ എന്തിനത് തുടരണം! അങ്ങനെയാണ് ആ ധീരമായ തീരുമാനത്തിലേക്കെത്തിയത്.
ശിരസ്സ് ക്ലീന്‍ഷേവ് ചെയ്ത ആന്ദ്രെ കണ്ണാടിക്ക് മുന്നില്‍ നിന്നു. 'എനിക്ക് മുമ്പിലതാ ഒരു തികഞ്ഞ അപരിചിതന്‍ . ഞാന്‍ അവനെ നോക്കി ചിരിച്ചു; അവനും' ആന്ദ്രെ അഗാസി പഴയകാര്യങ്ങളോര്‍ത്ത് ചിരിക്കുന്നു.
ഭാരമാകുന്ന, മുന്നോട്ടുള്ള പ്രയാണത്തിന് തടസം മാത്രം സൃഷ്ടിക്കുന്ന കൃത്രിമ ഇമേജുകള്‍ കുടഞ്ഞെറിയാന്‍ ധൈര്യം വരാത്തതാണ് പലരുടെയും പ്രശ്‌നമെന്ന് മനശാസ്ത്രം പറയുന്നു.
കൃത്രിമമായി സൃഷ്ടിച്ച ഇമേജുകളില്‍ നിന്ന് പുറത്തുവരാനാവാതെ നാം കുഴങ്ങുന്നു. അധീരനായിപ്പോവുന്നു, എന്തു നഷ്ടങ്ങള്‍ സംഭവിച്ചാലും അങ്ങിനെതന്നെ തുടര്‍ന്നുപോവുന്നു
കേവലം മുടിയുടെ കാര്യം മാത്രമല്ല ഇവിടുത്തെ സൂചന.
നാട്ടിലും, കോളജിലും, ജോലി സ്ഥലങ്ങളിലുമൊക്കെ എന്തിനോ വേണ്ടി നാം സൃഷ്ടിച്ചെടുക്കുന്ന കൃത്രിമ പ്രതിച്ഛായകള്‍ നമ്മുടെ 'ഫ്രഞ്ച് ഓപ്പണ്‍ കിരീട മോഹങ്ങള്‍ക്ക്' തടസ്സമാവുന്നില്ലേ? അവ ഉപേക്ഷിക്കാനുള്ള ധൈര്യം കാണിക്കേണ്ടതല്ലേ? യാഥാര്‍ത്ഥ്യത്തിലേക്ക്, സ്വത്വത്തിലേക്ക് മടങ്ങേണ്ടതല്ലേ? അതല്ലേ ഉയര്‍ച്ചയിലേക്ക് വഴി കാട്ടിയാവുക?
Andre Agassi's story of losing a French Open final because of a wig reveals a deeper truth about letting go of artificial images and embracing authenticity. Discover how shedding a false identity led him to greatness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• a month ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്
International
• a month ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി
International
• a month ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• a month ago
വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• a month ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• a month ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• a month ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• a month ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• a month ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• a month ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• a month ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• a month ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• a month ago
സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും
Saudi-arabia
• a month ago
ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്
Cricket
• a month ago
ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
Cricket
• a month ago
ദോഹയിലെ ഇസ്റാഈൽ ആക്രമണം: അറബ്-ഇസ്ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം
International
• a month ago
300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം
Cricket
• a month ago
കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• a month ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• a month ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• a month ago