HOME
DETAILS

തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; ഉപ്പ് ആരു തിന്നാലും വെള്ളം കുടിച്ചിരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

  
Web Desk
September 03 2024 | 06:09 AM

minister-mohammed-riyas-on-scandals-against-p-sasi-and-adgp

തിരുവനന്തപുരം: ഉപ്പ് ആരു തിന്നാലും വെള്ളം കുടിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിന്മേല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അതേപ്പറ്റി പ്രതികരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിന് മുമ്പ് വര്‍ഗീയ കലാപത്തിന് കക്ഷിചേരുന്നവരായിരുന്നു കേരളത്തിലെ പൊലിസ്. പല പ്രവൃത്തികള്‍ക്കും ഇടനിലക്കാരായി പൊലിസ് പ്രവര്‍ത്തിച്ചിരുന്നു. 2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജനകീയ പൊലിസ് സംവിധാനം കൊണ്ടുവരുന്ന നിലപാടുണ്ടായി. മുഖ്യമന്ത്രി ചൂണ്ടികാട്ടിയ പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കും, മന്ത്രി പറഞ്ഞു.

ഇത് ഇടതുപക്ഷ സര്‍ക്കാരാണ്, തെറ്റ് ആരു ചെയ്താലും ആ തെറ്റിനോട് ഒരു തരത്തിലുള്ള കോംപ്രമൈസും ഉണ്ടാകില്ല. തെറ്റിന് ഒരു തരത്തിലുള്ള സംരക്ഷണവും നല്‍കുന്ന സര്‍ക്കാരല്ല എല്‍ഡിഎഫ് സര്‍ക്കാര്‍.

തെറ്റിനെ ശരിയായ തരത്തില്‍ വിലയിരുത്തി, ഈ സര്‍ക്കാര്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ്. ഇടതുസര്‍ക്കാര്‍ വന്നശേഷം ജനങ്ങള്‍ക്ക് ഏതു സമയവും പൊലീസിനെ സമീപിക്കാവുന്ന നില വന്നിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതിനെ വെച്ചു പൊറുപ്പിക്കില്ല. തെറ്റിനോട് ഒരു തരത്തിലും സന്ധി ചെയ്യില്ല. ഉപ്പ് ആരു തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന്  438.75 ദിർഹം

uae
  •  2 days ago
No Image

പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്‌കൈ

Cricket
  •  2 days ago
No Image

സസ്‌പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍ 

Kerala
  •  2 days ago
No Image

'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത് 

International
  •  2 days ago
No Image

'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago
No Image

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്

Cricket
  •  2 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി

Kerala
  •  2 days ago
No Image

മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം

Kerala
  •  2 days ago
No Image

അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം 

qatar
  •  2 days ago
No Image

അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന

Kerala
  •  2 days ago