HOME
DETAILS

ലുലുവിലേക്ക് വീണ്ടും റിക്രൂട്ട്‌മെന്റ്; ഈ യോഗ്യതയുള്ളവരാണോ? ഇ-മെയില്‍ മുഖേന അപേക്ഷിക്കാം

  
Web Desk
September 05, 2024 | 12:16 PM

latest recruitment in lulu group apply before september 12 through email

 

കൊച്ചിയിലെ ലുലു മാളിലേക്ക് നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ബയര്‍, വിഷ്വല്‍ മര്‍ച്ചന്‍ഡൈസര്‍, മെര്‍ച്ചന്‍ഡൈസ് പ്ലാനര്‍, ക്യൂസി / ഫിറ്റ് ടെക്‌നീഷ്യന്‍ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 12 വരെ ഇ-മെയില്‍ മുഖേന അപേക്ഷിക്കാം. 

തസ്തികകളും യോഗ്യതകളുമറിയാം...

ബയര്‍ (JOB Code BYR01) 

  • ഫാഷന്‍ ബയ്യിങ്ങില്‍ 2 വര്‍ഷത്തെ പരിചയം. 

  • കുട്ടികള്‍, പുരുഷന്‍മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പര്‍ച്ചേഴ്‌സ് നടത്തേണ്ടി വരും. 

  • വെണ്ടര്‍ മാനേജ്‌മെന്റിലും വിലപേശലിലും കഴിവുണ്ടായിരിക്കണം. 

  • ഫാഷനിലോ അനുബന്ധ മേഖലയിലോ ബിരുദം (NIFT/NID മുന്‍ഗണന)


വിഷ്വല്‍ മര്‍ച്ചന്‍ഡൈസര്‍ (JOB Code VMO2) 

  • ഫാഷന്‍ റീട്ടെയില്‍ വ്യവസായത്തില്‍ 3 വര്‍ഷത്തെ പരിചയം. 

  • ഫാഷന്‍ റീട്ടെയിലില്‍ ഒരു വിഷ്വല്‍ മര്‍ച്ചന്‍ഡൈസര്‍ എന്ന നിലയില്‍ മികവ് തെളിയിച്ച വ്യക്തിയായിരിക്കണം. 

  • ഫാഷന്‍ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ. 

മെര്‍ച്ചന്‍ഡൈസ് പ്ലാനര്‍ (JOB Code MP03)

  • ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ 3 വര്‍ഷത്തെ പരിചയം. 

  • സോഫ്റ്റ്‌വെയറും എക്‌സലും ഉപയോഗിച്ച് ചരക്ക് ആസൂത്രണം ചെയ്യുന്നതിലെ പ്രാവീണ്യം. 

  • ഡാറ്റകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവുകള്‍. 

  • ഡാറ്റകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്.

  • ഫാഷന്‍ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.


ക്യുസി/ഫിറ്റ് ടെക്‌നീഷ്യന്‍ (JOB Code FT04) 

  • ഫിറ്റ് ടെക്‌നീഷ്യനായി 3 വര്‍ഷത്തെ പരിചയം. 

  • പാറ്റേണ്‍ നിര്‍മ്മാണത്തിലും ഗ്രേഡിംഗ് സോഫ്റ്റ്‌വെയറിലും പ്രാവീണ്യം.

  • ഫിറ്റും ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡും നന്നായി മനസ്സിലാക്കി തന്നെയുള്ള വസ്ത്ര നിര്‍മ്മാണത്തില്‍ പ്രാവീണ്യം.
     
  • ഫാഷന്‍ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.


അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 12ന് മുന്‍പായി ഇ-മെയില്‍ മുഖേന അപേക്ഷിക്കണം. [email protected] എന്ന ഐഡിയിലേക്കാണ് സിവിയും അനുബന്ധ വിവരങ്ങളും അയക്കേണ്ടത്. സബ്ജക്ട് ലൈനില്‍ ജോബ് കോഡ് പരാമര്‍ശിക്കണം. 


അതേസമയം ഇന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ മാള്‍ സെപ്റ്റംബര്‍ 9ന് കോഴിക്കോട് തുറക്കും. രാവിലെ 11.30നാണ് ഉദ്ഘാടനം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ ഇന്ത്യന്‍, അന്തര്‍ദേശീയ ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡുകളും എന്റര്‍ടെയിന്‍മെന്റ് സൗകര്യങ്ങളും മാളില്‍ ഒരുക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

latest recruitment in lulu group apply before september 12 through email



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സംപൂർണ്ണ വിവരങ്ങൾ

uae
  •  6 days ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  6 days ago
No Image

ചെന്നൈ മെട്രോ ട്രെയിന്‍ സബ് വേയില്‍ കുടുങ്ങി; യാത്രക്കാര്‍ക്ക് തുരങ്കത്തിലൂടെ 'പ്രഭാത നടത്തം' 

National
  •  6 days ago
No Image

യുഎഇയിൽ ഇനി സൗജന്യ യാത്ര; അവധി ദിനങ്ങളിൽ ഈ എമിറേറ്റുകളിൽ പാർക്കിംഗ് ഫീസുകളും ടോളുകളും ഒഴിവാക്കി

uae
  •  6 days ago
No Image

കുവൈത്തിൽ അതികർശന ലഹരിവിരുദ്ധ നിയമം: ശരീരത്തിൽ ചെറിയ മയക്കുമരുന്ന് സാന്നിധ്യം ഇപ്പോൾ കുറ്റകൃത്യം

Kuwait
  •  6 days ago
No Image

ചരിത്രത്തിലേക്ക് അടിച്ചുകയറാൻ കോഹ്‌ലി; തകർത്താടിയാൽ സച്ചിൻ വീണ്ടും വീഴും

Cricket
  •  6 days ago
No Image

വേണ്ടത് വെറും 13 റൺസ്; ഏഷ്യ കാൽചുവട്ടിലാക്കാൻ ഒരുങ്ങി രോഹിത്

Cricket
  •  7 days ago
No Image

ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

uae
  •  7 days ago
No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Kerala
  •  7 days ago