HOME
DETAILS

നികുതി 12ല്‍ നിന്ന് 5 ശതമാനമാക്കി; കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും, 

  
Web Desk
September 09, 2024 | 4:57 PM

GST Rate Slashed from 12 to 5 on Cancer Medicines Prices to Drop

ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ നികുതി കുറയ്ക്കും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം നവംബറില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിക്കും. ഇക്കാര്യം പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

12 ശതമാനമായിരുന്ന കാന്‍സര്‍ മരുന്നുകളുടെ നികുതി 5 ശതമാനമായി കുറച്ചു. ഏതാനും ലഘു ഭക്ഷണങ്ങളുടേയും ജിഎസ്ടിയില്‍ കുറവു വരുത്തിയിട്ടുണ്ട്. ഷെയറിങ് അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളുടെ ജിഎസ്എടി അഞ്ച് ശതമാനമാകും. കേന്ദ്ര സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജിഎസ്ടി പൂര്‍ണ്ണമായും ഒഴിവാക്കി.

തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ഹെല്‍ത്ത് ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തിയതായി സൂചനയുണ്ട്. 18 ശതമാനമാണ് നിലവിലെ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി. ഓണ്‍ലൈന്‍ ഗെയിമിങില്‍ നിന്നുള്ള വരുമാനം 412 ശതമാനം വര്‍ധിച്ച് 6,909 കോടിയായിയെന്നും, നികുതി കുറച്ചതാണ് ആറ് മാസത്തിനുള്ളില്‍ വരുമാനം വര്‍ധിക്കാന്‍ കാരണമെന്നും ധനമന്ത്രി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.

"In a move to make cancer treatment more affordable, the GST rate on cancer medicines has been reduced from 12% to 5%. Learn more about the impact of this tax cut on healthcare costs."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  4 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago