HOME
DETAILS

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കുനൂരില്‍; ഫോണ്‍ ഒരുതവണ ഓണായി, അന്വേഷണം ഊര്‍ജിതമാക്കി

  
September 10, 2024 | 5:25 AM

malappuram-pallippuram-missing-vishnu-jith-coonoor

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്. വിഷ്ണുവിന്റെ ഫോണ്‍ ഒരുതവണ ഓണ്‍ ആയതായി പൊലിസ് പറഞ്ഞു. സഹോദരി വിളിച്ചപ്പോഴാണ് ഫോണ്‍ റിങ് ചെയ്തത്. തമിഴ്‌നാട് കൂനൂരിലാണ് ഫോണ്‍ ഉള്ളതെന്നാണ് ടവര്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നത്. ഇവിടം കേന്ദ്രീകരിച്ച് പൊലിസ് വ്യാപകപരിശോധന നടത്തുകയാണ്. 

വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസമാവുകയാണ്. തിങ്കളാഴ്ചയാണ് വിഷ്ണുവിന്റെ ഫോണ്‍ കൂനൂരില്‍വെച്ച് ഓണായത്. വിളിച്ചപ്പോള്‍ ഒരുതവണ ഫോണ്‍ എടുത്തുവെന്ന് കുടുംബവും പറയുന്നു. എന്നാല്‍, ഫോണ്‍ അറ്റന്‍ഡ് ചെയ്തത് വിഷ്ണുവിന്റെ സുഹൃത്ത് ശരത്താണെന്നാണ് പറയുന്നത്. തുടര്‍ന്ന് ഫോണ്‍ വീണ്ടും ഓഫായി. 

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഈ മാസം 4നാണ് മലപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തിനെ (30) കാണാതായത്. കഞ്ചിക്കോട്ട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യത ഉള്ളതായാണ് സുഹൃത്തുക്കള്‍ പൊലിസിനോട് പറഞ്ഞത്. സെപ്തംബര്‍ 8നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.

ഇതിനിടെ നാലാം തീയതി രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വിഷ്ണുജിത്ത് സംഭവദിവസം കഞ്ചിക്കോട്ടെത്തി പണം വാങ്ങിയെന്നും തുടര്‍ന്ന് പാലക്കാട്ടേക്ക് മടങ്ങിയെന്നുമാണ് സുഹൃത്തായ ശരത്തിന്റെ മൊഴി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  a day ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago