HOME
DETAILS

കാണാതായി ആറ് ദിവസം; വിഷ്ണുജിത്തിനെ കണ്ടെത്തി നാട്ടിലെത്തിച്ചു

  
September 10, 2024 | 5:05 PM

Missing for 6 Days Vishnujith Found and Brought Home

മലപ്പുറത്തുനിന്ന് കാണാതായ പ്രതിശ്രുത വരന്‍ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി നാട്ടിലെത്തിച്ചു.  വിവാഹച്ചെലവുകള്‍ക്ക് പണം തികയില്ലെന്ന ചിന്തയിലാണ് നാടുവിട്ടതെന്ന് വിഷ്ണുജിത്ത് പൊലിസിനോട് പറഞ്ഞു. വിഷ്ണുജിത്ത് വിഷാദ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായും പൊലിസ് അറിയിച്ചു. 

പലരോടും കടമായി പണം ചോദിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നും അതോടെ മാനസികമായി തകര്‍ന്നുവെന്നും വിഷ്ണുജിത്ത് പൊലിസിന് മൊഴി നല്‍കി. ഒരു ലക്ഷം രൂപയില്‍ 10,000 രൂപ വീട്ടിലേക്ക് അയച്ചുവെന്നും, ബാക്കി പണത്തില്‍ അമ്പതിനായിരം രൂപ നഷ്ട്ടപ്പെട്ടുവെന്നും വിഷ്ണുജിത്ത് പറയുന്നു. തമിഴ്‌നാട്ടിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ വീട്ടിലേക്ക് വിളിക്കണമെന്ന ചിന്തയിലാണ് ഫോണ്‍ ഓണ്‍ ആക്കിയതെന്ന് വിഷ്ണുജിത്ത് പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഊട്ടി ടൗണില്‍ നിന്നാണ് വിഷ്ണു ജിത്തിനെ പൊലിസ് കണ്ടെത്തിയത്.

ഈ മാസം നാലിനാണ് വിഷ്ണുജിത്തിനെ കാണാതായത്. വിവാഹത്തിന് മൂന്ന് ദിവസം മുന്‍പ് പണത്തിന്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. ആറുദിവസമായി കാണാതിരുന്ന വിഷ്ണുജിത്തിനെ ഇന്ന് ഊട്ടി കൂനൂരില്‍ നിന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. 

വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട് ബസ്റ്റാന്റില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. ഇന്നലെ രാത്രി വിഷ്ണുവിന്റെ ഫോണ്‍ ഓണ്‍ ആയതാണ് ആളെ കണ്ടെത്താനുള്ള വഴിയൊരുക്കിയത്.  ഒടുവില്‍ ഇന്ന് ഉച്ചയോടെ പ്രത്യേക അന്വേഷണസംഘം വിഷ്ണുവിനെ കുനൂരില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

In a relief to the family and community, Vishnujith, who went missing 6 days ago, has been found and returned home safely. Get the latest updates on this heartwarming reunion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പോർട്സ് അസോസിയേഷനുകളുടെ  കണക്കെടുക്കാൻ കായിക വകുപ്പ്

Kerala
  •  21 days ago
No Image

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി

Kerala
  •  21 days ago
No Image

സർവിസിൽ തിരിച്ചുവന്നിട്ടും ചട്ടലംഘനം തുടർന്ന് അനിൽ മുഹമ്മദ്

Kerala
  •  21 days ago
No Image

രാജ്യത്ത് ഭൂരിഭാഗം മേഖലയിലും കാലവർഷമെത്തി; മുംബൈയിൽ കനത്ത മഴ 

Kerala
  •  21 days ago
No Image

പ്ലസ് വണ്‍ പുതിയ ബാച്ച്: മലബാറിലെ നാലുജില്ലകളില്‍ പ്രവേശനം 6,000 വിദ്യാര്‍ഥികൾക്ക് മാത്രം

Kerala
  •  21 days ago
No Image

ജപ്പാനുമായി കരാറൊപ്പിട്ട് ഇന്ത്യ

International
  •  21 days ago
No Image

2026 ലോകകപ്പോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കും; 'ഇത് അവസാന നൃത്തം' എന്ന് സഹോദരി

Football
  •  21 days ago
No Image

മോഡ്രിച്ചിന്റെ കണ്ണീർ, റൊണാൾഡോയുടെ തിരിച്ചുവരവ്; ക്രൊയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ

Football
  •  21 days ago
No Image

തമിഴ്‌നാട്ടിൽ 2,320 ടാസ്മാക് ബാറുകൾ അടച്ചുപൂട്ടി; ലൈസൻസ് കാലാവധി നീട്ടില്ല, പുതിയ ടെൻഡർ വിളിക്കാൻ മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനം

National
  •  21 days ago
No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  21 days ago