HOME
DETAILS

സഊദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

  
September 11, 2024 | 4:19 PM

Thunderstorm likely in Saudi Arabia Meteorological department with warning

റിയാദ്: സൗദിയിലെ അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത. വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥ കേന്ദ്രംമുന്നറിയിപ്പ് നൽകി. സഊദിയിലെ 10 പ്രവശ്യകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

10 പ്രവിശ്യകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ജിസാന്‍, അസീര്‍, അല്‍ബാഹ എന്നിവിടങ്ങളില്‍ പൊടിക്കാറ്റും ശക്തമായ മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മക്ക പ്രവിശ്യയിലെ തെക്കന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റും മഴയും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. 

മദീന, ഹാഇൽ, അൽ ഖസീം, റിയാദ്​ പ്രവിശ്യയുടെ വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക്​ സാധ്യതയുണ്ട്. മക്ക, ത്വാഇഫ്, മെയ്‌സാൻ, അദം, അൽ അർദിയാത്ത്, അൽ കാമിൽ, അൽ ജമൂം, അൽ ലെയ്ത്ത്, ഖുൻഫുദ തുടങ്ങിയ പ്രദേശങ്ങളിലും പരക്കെ മഴ പ്രതീക്ഷിക്കുന്നുണ്ട്​. ഖുർമ, തരാബ, റാനിയ, അൽ മുവൈഹ്, അഫീഫ്, അൽ ദവാദ്മി, അൽ ഖുവയ്യ, അഫ്‌ലാജ്, സുലയിൽ, വാദി അൽ ദവാസിർ എന്നിവിടങ്ങളില്‍ പൊടിക്കാറ്റും നേരിയതോ ശക്തമായതോ ആയ മഴയും പ്രവചിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി മിനിറ്റുകൾക്കുള്ളിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം; ഫോറൻസിക് സാധ്യതകൾ വികസിപ്പിച്ച് ദുബൈ പൊലിസ്

uae
  •  5 days ago
No Image

ബലാത്സംഗ ശ്രമം തടഞ്ഞ് ഹീറോ ഹംസ; സഊദി വിദ്യാർഥിയെ പ്രശംസിച്ച് ബ്രിട്ടനിലെ കോടതിയും പൊലിസും

Saudi-arabia
  •  5 days ago
No Image

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡിയില്‍ വിട്ടു

Kerala
  •  5 days ago
No Image

ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി; വിജയ് ഹസാരെ ട്രോഫിയിൽ കോഹ്‌ലി ഡൽഹിക്കായി കളത്തിൽ ഇറങ്ങും

Cricket
  •  5 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സൗദി അറേബ്യ 90 മില്യണ്‍ ഡോളര്‍ കൈമാറി

International
  •  5 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് ഗ്രാമിന് 507.50 ദിർഹം

uae
  •  5 days ago
No Image

കുതിച്ച് ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി; പ്രോപ്പർട്ടികളുടെ വിലയിൽ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് ഇരട്ടിയിലധികം വർധന

uae
  •  5 days ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഷാർജ-ദുബൈ റൂട്ടിൽ വൻ ഗതാഗത സ്തംഭനം; വേഗപരിധി കുറയ്ക്കാൻ നിർദേശം

uae
  •  5 days ago
No Image

'അപഹാസ്യമായ പ്രസ്താവന': ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന്  വ്യോമാനുമതി വൈകിച്ചെന്ന ആരോപണം തള്ളി ഇന്ത്യ

National
  •  5 days ago
No Image

തദ്ദേശപ്പോര്; സ്ഥാനാർഥികൾ 15ൽ താഴെ; എല്ലാ വാർഡുകളിലും ഒറ്റ ബാലറ്റ് യൂനിറ്റ് മാത്രം

Kerala
  •  5 days ago