HOME
DETAILS

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

  
Web Desk
September 15, 2024 | 7:07 AM

UP District Collector Manish Verma Faces Backlash for Insulting Rahul Gandhi on X Claims Account Hacked

ലഖ്‌നോ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ പോസ്റ്റിട്ട് യു.പിയിലെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ നോയ്ഡ കലക്ടര്‍ മനീഷ് വര്‍മ.  കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റിന്റെ എക്സ് പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് ജില്ലാ കലക്ടറുടെ പപ്പു പരാമര്‍ശം. പോസ്റ്റ് വിവാദമായപ്പോള്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് പറഞ്ഞ് കലക്ടര്‍ തടിയൂരി. 

'നിങ്ങള്‍ നിങ്ങളെ കുറിച്ചും നിങ്ങളുടെ പപ്പുവിനെ കുറിച്ചും മാത്രം ചിന്തിക്കുക'.-എന്നായിരുന്നു കമന്റ്. കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനമുന്നയിച്ചതിനു പിന്നാലെ കലക്ടര്‍ കമന്റ് ഡിലീറ്റ് ചെയ്തു. 

സാമൂഹിക വിരുദ്ധര്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുകയാണെന്നാണ് കലക്ടര്‍ പിന്നീട് എക്‌സില്‍ കുറിച്ചത്. സംഭവത്തില്‍ പൊലിസിന് പരാതിയും നല്‍കി. ഇതിന്റെ എഫ്.ഐ.ആര്‍ പങ്കുവെച്ചായിരുന്നു കലക്ടറുടെ വിശദീകരണം.

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശും രംഗത്തുവന്നു. ഇന്ത്യന്‍ ബ്യൂറോക്രസിയില്‍ രാഷ്ട്രീയവത്കരണം വര്‍ധിക്കുകയാണ്. പണ്ട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തിന്റെ ഉരുക്ക് ചട്ടക്കൂട് എന്ന് വിശേഷിപ്പിച്ച സിവില്‍ സര്‍വീസിന് മേല്‍ ആരോക്കെയോ തുരങ്കം വെക്കുന്നുണ്ടെന്നും ജയ്‌റാം രമേശിന്റെ പ്രതികരിച്ചു. അധിക്ഷേപം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഒരു ചരിത്രകാരനുമായി നടത്തിയ ചര്‍ച്ചയുടെ ഒരു ഭാഗമായിരുന്നു സുപ്രിയ എക്‌സില്‍ പങ്കുവെച്ചത്. ചരിത്രം നിര്‍മിച്ചതാണെന്നും മാറ്റാന്‍ കഴിയില്ലെന്നുമാണ് ഈ ഭാഗത്തില്‍ ചരിത്രകാരന്‍ പറയുന്നത്. ചരിത്രം തന്നെ എങ്ങനെ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നും അതുകൊണ്ടാണ് അദ്ദേഹം ആശങ്കപ്പെടുന്നതെന്നും ചരിത്രകാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പോസ്റ്റിന് താഴെയായാണ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് കമന്റ് വന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത് 

National
  •  8 days ago
No Image

സമസ്ത ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

organization
  •  8 days ago
No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  8 days ago
No Image

രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്.ഐ.ടി; അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന്

Kerala
  •  8 days ago
No Image

സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം

Kerala
  •  8 days ago
No Image

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

International
  •  8 days ago
No Image

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

Kerala
  •  8 days ago
No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  8 days ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  8 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  8 days ago