HOME
DETAILS

നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസം എങ്ങനെ തിരിച്ചറിയാം

  
September 15 2024 | 11:09 AM

Heartburn and heart attack

നെഞ്ചെരിച്ചിലും ഹൃദയാഘാതവും ഏകദേശം ഒരുപോലെ വേദനയുണ്ടാക്കുന്നതിനാല്‍ പലര്‍ക്കും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം പലപ്പോഴും തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കുന്നതാണ്. ഇതു കാരണം ചികിത്സ വൈകാനും അനാവശ്യ ടെന്‍ഷന്‍ ഉണ്ടാകുവാനും കാരണമാകുന്നു.

വയറില്‍ നിന്ന് അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ചു കയറി വരുന്ന ആസിഡ് റീഫ്ളക്സ് കാരണമായുണ്ടാകുന്നതാണ് നെഞ്ചെരിച്ചില്‍. സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. ഇത് കിടക്കുമ്പോഴോ കുനിയുമ്പോഴോ ഒക്കെ തീവ്രമായേക്കാം.

എന്നാല്‍, ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഹൃദയപേശികളുടെ ക്ഷതം കൊണ്ട് നിന്നുപോകുന്ന സാഹചര്യമാണ് ഹൃദയാഘാതം. ഈ സമയം നെഞ്ചിലോ കൈകളിലോ സമ്മര്‍ദമോ മുറുക്കമുള്ളതായോ വേദന അല്ലെങ്കില്‍ ഞെരുക്കം അനുഭവപ്പെടാം. ചിലരില്‍ ശ്വാസതടസ്സവും വിയര്‍പ്പും ഓക്കാനവും തലകറക്കവുമൊക്കെ ഉണ്ടാകാം. ഹൃദയാഘാതം ഏത് പ്രായക്കാരിലും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്നതാണ്.

പുകവലി, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്ളവരില്‍ ഹൃദയാഘാത സാധ്യത വളരെയധികം കൂടുതലാണ്. സമയം തെറ്റിയ ഭക്ഷണം കഴിക്കല്‍, എണ്ണ അധികമുള്ള ഭക്ഷണം, കാപ്പി, മദ്യം എന്നിവ ആസിഡ് റീഫ്‌ലക്സിലേക്ക് നയിച്ചേക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പരിധി വരെ ആസിഡ് റീഫ്‌ളക്‌സ് കുറയ്ക്കുന്നതാണ്.


തിരിച്ചറിയാനുള്ള ചില വഴികള്‍

പൊസിഷന്‍ മാറുന്നത് നെഞ്ചെരിച്ചില്‍ ഒഴിവാക്കുന്നതാണ്.

ഹൃദയാഘാത സമയത്ത് സ്ത്രീകള്‍ക്കാണെങ്കില്‍ ഓക്കാനവും ക്ഷീണവും അനുഭവപ്പെടാം. പ്രായമായ ആളുകള്‍ക്ക് തളര്‍ച്ച, ശ്വാസംമുട്ടല്‍, വിയര്‍പ്പ് എന്നിവയും അനുഭവപ്പെടാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

uae
  •  3 days ago
No Image

ഹരിയാനയിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ; മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ്

National
  •  3 days ago
No Image

ഒമാൻ: അൽ നസീം, അൽ അമീറത് പാർക്കുകൾ താത്കാലികമായി അടച്ചു

oman
  •  3 days ago
No Image

ഉത്തർപ്രദേശിൽ വാനും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

National
  •  3 days ago
No Image

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇക്ക്  അഞ്ചാം സ്ഥാനം, അഭിനന്ദിച്ച് യുഎൻ

uae
  •  3 days ago
No Image

ഖത്തര്‍ ദേശീയ ദിനം; വിമാന ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് ‌

qatar
  •  3 days ago
No Image

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ സ്റ്റേ; 2012-ൽ നടന്ന പീഡനം 2016-ൽ തുടങ്ങിയ താജ് ഹോട്ടലിൽ വെച്ച് എങ്ങനെ നടന്നു

Kerala
  •  3 days ago
No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  3 days ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  3 days ago