HOME
DETAILS

മകനെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല; ഭയന്നുവിറച്ച മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്

  
Web Desk
June 11 2025 | 12:06 PM

Young Man and Children Die by Suicide Infront of the Train

ലഖ്‌നൗ: നാല് മക്കളയുംകൊണ്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് യുവാവ്. ഫരീദാബാദിലെ ബല്ലാഗഡിലാണ് നാടിനെ നടുക്കിയ സംഭവം. 3 വയസ്സിനും 9 വയസ്സിനും ഇടയിലുള്ള നാല് ആണ്‍മക്കളയുംകൊണ്ടാണ് യുവാവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. മക്കളെയും കൊണ്ട് റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിയ സമയത്ത് ട്രെയിന്‍ വരുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച മകനെ ഇയാള്‍ രക്ഷപ്പെടാന്‍ അനുവദിച്ചില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മക്കളോടൊപ്പം ഗോള്‍ഡന്‍ ടെംപിള്‍ എക്‌സ്പ്രസിന് മുന്നില്‍ ചാടിയാണ് യുവാവ് ജീവനൊടുക്കിയത്. ബീഹാര്‍ സ്വദേശിയാണ് മനോജ്. ഇയാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആദാര്‍ കാര്‍ഡില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. സുഭാഷ് കോളനിയിലെ വീട്ടില്‍ നിന്ന് അടുത്തുള്ള പാര്‍ക്കിലേക്ക് പറഞ്ഞാണ് ഇയാള്‍ മക്കളെ കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ പാര്‍ക്കിലേക്ക് പോകുന്നതിന് പകരം എല്‍സണ്‍ ചൗക്കിലെ ഫ്‌ലൈ ഓവറിന് താഴെ കുറേ നേരം കാത്തുനിന്ന ശേഷം ഇവര്‍ ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. രണ്ട് മക്കളെ ചുമലിലേറ്റിയും മറ്റു രണ്ടു മക്കളെ ഓരോ കൈയിലും പിടിച്ചാണ് മനോജ് ട്രാക്കിലേക്ക് എത്തിയത്. ഹോണ്‍ മുഴക്കിയിട്ടും ഇയാള്‍ ട്രാക്കില്‍ മാറാന്‍ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.

മക്കള്‍ക്ക് കോളയും മറ്റും വാങ്ങിനല്കിയ ശേഷമാണ് ഇയാള്‍ മക്കളെയും കൊണ്ട് ജീവനൊടുക്കിയത്. സംഭവസ്ഥലത്തു നിന്നു ലഭിച്ച കുറിപ്പില്‍ മനോജിന്റെ ഭാര്യ പ്രിയയുടെ നമ്പറുണ്ടായിരുന്നു. തുടര്‍ന്ന് പ്രിയ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തിരിച്ചറിയുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ട പ്രിയ സ്ഥലത്ത് ബോധംകെട്ട് വീണു. ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലിസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  16 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  16 hours ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  16 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  16 hours ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  17 hours ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  17 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  18 hours ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  18 hours ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  18 hours ago
No Image

എന്ത് സഹായം ചോദിച്ചാലും ‘നോ’ എന്ന് പറയാത്തവൾ; വിമാന ദുരന്തത്തിൽ വിട പറഞ്ഞ രഞ്ജിതയുടെ ഓർമ്മകൾ കണ്ണീരായി സുഹൃത്തുക്കളുടെ ഹൃദയത്തിൽ

Kerala
  •  18 hours ago