HOME
DETAILS

വിയര്‍ത്തൊലിപ്പിച്ച മെയ് മാസത്തിന് വിട!, മെയ് 24ന് അല്‍ഐനില്‍ രേഖപ്പെടുത്തിയത് 51.6 ഡിഗ്രി സെല്‍ഷ്യസ്; 20 വര്‍ഷത്തിനിടയിലെ യുഎഇയിലെ ഏറ്റവും ഉയര്‍ന്ന താപനില

  
Shaheer
June 11 2025 | 13:06 PM

Al Ain Hits Record Breaking 51C on May 24 Hottest in UAE in 20 Years

ദുബൈ: കനത്ത ചൂടിലൂടെയാണ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ യുഎഇ കടന്നുപോയത്. വേനല്‍ കാലത്തിനു നേരത്തേ തുടക്കമായതാണ് രാജ്യത്ത് ചൂട് ഉയരാന്‍ കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. മെയ് 24ന് അല്‍ഐനില്‍ 51.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പടുത്തിയിരുന്നു.

മെയ് 24ന് അല്‍ ഐനിനടുത്തുള്ള സ്വീഹാന്‍ പ്രദേശത്താണ് 51.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. 2003ല്‍ സമഗ്രമായ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചതിനുശേഷം മെയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. നേരത്തെ 2009ല്‍ അല്‍ ഷവാമേഖില്‍ രേഖപ്പെടുത്തിയ 50.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില.

കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥരുടെ സമീപകാല നിരീക്ഷണങ്ങള്‍ കാണിക്കുന്നത് യുഎഇയിലെ താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചിട്ടുണ്ടെന്നാണ്. ഇത് ആഗോള കാലാവസ്ഥാ പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. വേനല്‍ക്കാലത്തിന്റെ ആരംഭം കുറിക്കുന്ന ജൂണ്‍ 21ന് വേനല്‍ക്കാലം ആരംഭിക്കുന്നതോടെ, താപനില 47°C മുതല്‍ 49°C വരെ എത്തിയേക്കും. ചില സമയങ്ങളില്‍ ഇത് 50°ഡിഗ്രി സെല്‍ഷ്യസില്‍ എത്താനും ഇടയുണ്ട്.

മെയ് മാസത്തിലെ ശരാശരി പരമാവധി താപനില 40.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 2003 മുതല്‍ 2024 വരെയുള്ള ശരാശരിയായ 39.2 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ വളരെ കൂടുതലാണ് ഇത്. കാലാവസ്ഥാ വ്യതിയാനം പ്രാദേശിക കാലാവസ്ഥയില്‍ ചെലുത്തുന്ന ഗണ്യമായ സ്വാധീനത്തെയാണ് ഈ വര്‍ധനവ് അടിവരയിടുന്നത്.

യുഎഇയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ന്യൂനമര്‍ദ്ദം ഉള്‍പ്പെടെയുള്ള വിവിധ അന്തരീക്ഷ സാഹചര്യങ്ങളാണ് ഈ കൊടും ചൂടിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഉയര്‍ന്ന താപനില തുടരുമെന്നും കൂടുതല്‍ വര്‍ധനവ് പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.

ആഗോളതലത്തില്‍ തന്നെ 2024 മെയ് മാസത്തിന് ശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും ചൂടേറിയ മെയ് മാസമായിരുന്നു ഇത്തവണത്തേതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് (C3S) പ്രകാരം, കഴിഞ്ഞ മാസം ഭൂമിയിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ മെയ് മാസമായിരുന്നു. ലോകമെമ്പാടും കാലാവസ്ഥയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ക്ക് തീവ്രമായ താപനില കാരണമായിട്ടുണ്ട്.

Al Ain, UAE, recorded a scorching 51.6°C on May 24, marking the highest temperature in the country in two decades. Learn more about this extreme weather event and its implications.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി

uae
  •  10 days ago
No Image

ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്‌റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ

International
  •  10 days ago
No Image

ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം  | Accident in Oman

oman
  •  10 days ago
No Image

13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്‍ജീവനക്കാരന്‌ 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  10 days ago
No Image

ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...

uae
  •  10 days ago
No Image

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി

National
  •  10 days ago
No Image

മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ

Kerala
  •  10 days ago
No Image

'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം

uae
  •  10 days ago
No Image

വിമാന  നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ

National
  •  10 days ago
No Image

തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി

Saudi-arabia
  •  10 days ago