HOME
DETAILS

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

  
Sabiksabil
June 11 2025 | 13:06 PM

Kenya Bus Accident Kerala CM Seeks Centres Help to Bring Back Deceased Malayalis Bodies

 

തിരുവനന്തപുരം: കെനിയയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചു. പരുക്കേറ്റവർക്ക് നെയ്റോബിയിൽ മതിയായ ചികിത്സ ഉറപ്പാക്കണമെന്നും അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

അപകട സമയത്ത് ഉടൻ ഇടപെട്ട നെയ്റോബിയിലെ ഇന്ത്യൻ ഹൈക്കമ്മിഷന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്കായി കെനിയയിലെത്തിയ 14 മലയാളികൾ ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ ശക്തമായ മഴയിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങൾ രണ്ട് ദിവസത്തിനകം നാട്ടിലെത്തിക്കാൻ ബന്ധുക്കളും കെനിയയിലെ മലയാളി സംഘടനകളും ശ്രമം തുടരുന്നു. അപകടസ്ഥലത്തിനടുത്തുള്ള മൂന്ന് ആശുപത്രികളിൽ ചികിത്സയിലായിരുന്നവരെ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  10 days ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  10 days ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  10 days ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  10 days ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  10 days ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  10 days ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  10 days ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  10 days ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  10 days ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  10 days ago