HOME
DETAILS

പ്ലസ് വൺ ക്ലാസുകളിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധനവിന് മന്ത്രിസഭാ അനുമതി

  
Web Desk
June 11 2025 | 14:06 PM

Cabinet Approves 10 Marginal Seat Increase for Plus One Classes

 

സംസ്ഥാനത്തെ അൺ എയിഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ 2025-26 അധ്യയന വർഷത്തിൽ പ്ലസ് വൺ ക്ലാസുകളിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധനവിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയിൽ നിയമാനുസൃത യോഗ്യതകൾ ഉറപ്പാക്കിയ ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഈ തീരുമാനം നടപ്പാക്കും.

എയർസ്ട്രിപ്പ് പഠനത്തിന് ടെണ്ടർ അംഗീകരിച്ചു

ഇടുക്കി, കാസർഗോഡ്, വയനാട് ജില്ലകളിൽ നിർദ്ദിഷ്ട എയർസ്ട്രിപ്പുകളുടെ സാധ്യതാ പഠനത്തിനായി റൈറ്റ്സ്-കിഫ്കോൺ സമർപ്പിച്ച ടെണ്ടർ മന്ത്രിസഭ അംഗീകരിച്ചു.

കോഴിക്കോട് സിബിജി പ്ലാന്റ്

കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ ഞെളിയൻപറമ്പിൽ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചു. ഈ പദ്ധതിയുടെ നിർവഹണ ചുമതല ബിപിസിഎല്ലിന് നൽകും.

ഹൈക്കോടതിയിൽ ഗവ. പ്ലീഡർ നിയമനങ്ങൾ

ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡർമാരായി പി.ജി. പ്രമോദ്, വിദ്യാ കുര്യോക്കോസ്, ഇ.സി. ബിനീഷ്, ശ്യാംപ്രശാന്ത് ടി.എസ്, ആഷി എം.സി എന്നിവരെയും, ഗവൺമെന്റ് പ്ലീഡർമാരായി ജസ്സി എസ്. സലിം, സുനിൽനാഥ് എൻ.ബി, യു. ജയകൃഷ്ണൻ, ഹസ്ത മോൾ എൻ.എസ്, വി.എ. ഹരിത, അജിത് മുരളി എന്നിവരെയും നിയമിച്ചു. ആലപ്പുഴ ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ലെജിത ഡിക്രൂസ്. പി.ബി. യെ നിയമിക്കും.

കേരള കാഷ്യു ബോർഡിന് സർക്കാർ ഗ്യാരണ്ടി

കേരള കാഷ്യു ബോർഡ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്ന് 50 കോടി രൂപയുടെ ഒറ്റത്തവണ അഡ് ഹോക് ക്രെഡിറ്റ് വായ്പ ലഭ്യമാക്കുന്നതിന് ആറ് മാസത്തേക്ക് സർക്കാർ ഗ്യാരണ്ടി നൽകും.

പറശ്ശിനിക്കടവിൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ്

തളിപ്പറമ്പ മണ്ഡലത്തിലെ ആന്തൂർ നഗരസഭയിൽ പറശ്ശിനിക്കടവിൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ് കം മൾ ട്ടിലെവൽ കാർ പാർക്കിംഗ് പദ്ധതിക്ക് കിഫ്ബി ധനസഹായം അനുവദിച്ചു. പദ്ധതി നിർവഹണത്തിന് ഇംപാക്ട് കേരളയെ ചുമതലപ്പെടുത്തി.

പുതിയ തസ്തികകൾ സൃഷ്ടിച്ചു

കേരള റോഡ് ഫണ്ട് ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് തസ്തികകൾ താത്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും. മലബാർ കാൻസർ സെന്ററിന്റെ പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിനായി 13 സ്ഥിര തസ്തികകളും 95 കരാർ തസ്തികകളും സൃഷ്ടിക്കാൻ അനുമതി നൽകി.

ഹോർട്ടികോർപ്പ് ഡയറക്ടർ കാലാവധി നീട്ടി

ഹോർട്ടികോർപ്പിൽ ഡയറക്ടർ ബോർഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായ ജെ. സജീവിന്റെ സേവന കാലാവധി 2025 മാർച്ച് 25 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി

National
  •  21 hours ago
No Image

വിമാനപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

National
  •  21 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ.

uae
  •  21 hours ago
No Image

അഹമ്മദാബാദ് വിമാനപടകം; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടു

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും 

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പതിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ കുത്തനെ ഉയരുന്നു, ഇതുവരെ 140 പേർ മരിച്ചെന്ന് സ്ഥിരീകരണം

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: 'മെയ്ഡേ' വിളി, പ്രതികരണമില്ല, പിന്നെ ഭീകരാവസ്ഥ

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: എയർ ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലാക്ക് ഔട്ട് 

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ

National
  •  a day ago