HOME
DETAILS

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

  
Web Desk
September 16 2024 | 07:09 AM

Houthi Missile Strikes Central Israel No Casualties Reported Due to Evacuations

ടെല്‍ അവീവ്: മധ്യ ഇസ്‌റാഈലിനുനേരെ ഹൂതി മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ മോദിഇന്‍ റെയില്‍വേ സ്റ്റേഷന്റെ ഏതാനും ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ തടസ്സങ്ങള്‍ മറികടന്ന് വെറും പതിനൊന്നര മിനിറ്റിനുള്ളില്‍ 2,040 കിലോമീറ്റര്‍ സഞ്ചരിച്ച് മധ്യ ഇസ്‌റാഈലില്‍ പതിച്ചതായി ഹൂതി സൈനിക വക്താവ് യഹിയ സരിയ പറഞ്ഞു. മിസൈല്‍ ചീളുകള്‍ കൃഷിയിടങ്ങളിലും റെയില്‍വേ സ്റ്റേഷനു സമീപവും പതിച്ച് തീപിടിച്ചു. തുറസ്സായ സ്ഥലത്ത് പുക ഉയരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

മിസൈലുകള്‍ പതിച്ചത് ആള്‍താമസമില്ലാത്ത പ്രദേശങ്ങളില്‍ ആയതിനാല്‍ ആളപായമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജിന്‍സ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് അധികൃതര്‍ മാറ്റിപാര്‍പ്പിച്ചിരുന്നതായി  ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  23,65,000 ആളുകളെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മാറിപ്പാര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മിസൈല്‍ പതിക്കുന്നതിന് മുന്നോടിയായി തലസ്ഥാന നഗരിയായ ടെല്‍ അവീവിലും മധ്യ ഇസ്‌റാഈലിലും അപായ സൈറണുകള്‍ മുഴങ്ങി. സൈറണു പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പതു പേര്‍ക്ക് നിസാരമായ പരിക്കുകളേറ്റതായും റിപ്പോര്‍ട്ടുണ്ട്.


20 ഇന്റര്‍സെപ്റ്ററുകള്‍ മറികടന്ന് തങ്ങളുടെ മിസൈല്‍ ഇസ്‌റാഈലില്‍ എത്തിയതായി ഹൂതിയുടെ മീഡിയ ഓഫിസ് ഡെപ്യൂട്ടി ഹെഡ് നസറുദ്ദീന്‍ അമേര്‍ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ഈ ആക്രമണം ഒരു 'തുടക്കം' മാത്രമാണെന്നും ഹൂതി വക്താവ് പ്രതികരിച്ചു. ജൂലൈയിലും ടെല്‍ അവീവിനെ ലക്ഷ്യമിട്ട് ഹൂതികള്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. നിലവില്‍ ഇസ്‌റാഈലിനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിനായി ഹൂതികള്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒക്ടോബറില്‍ ഗസ്സ യുദ്ധം ആരംഭിച്ചതുമുതല്‍ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യമെന്ന് പ്രഖ്യാപിച്ച് ഹൂതികള്‍ ഇസ്‌റാഈലിന് നേരെ ആവര്‍ത്തിച്ച് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചുവരികയാണ്. ഇസ്‌റാഈലുമായി ബന്ധമുള്ള മുപ്പതിലധികം കപ്പലുകളെയാണ് ചെങ്കടലില്‍വെച്ച് ഹൂതികള്‍ ആക്രമിച്ചത്. ജൂലൈയില്‍ ടെല്‍ അവീവില്‍ പതിച്ച ഡ്രോണ്‍മൂലം ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  'ഒക്‌ടോബര്‍ 7ന് ഓപറേഷന്റെ ഒന്നാംവാര്‍ഷികത്തോട് അടുക്കുമ്പോള്‍, ഹൊദൈദ നഗരത്തിന് നേരെയുള്ള ആക്രമണത്തോടുള്ള പ്രതികാരം ഉള്‍പ്പടെ ഭാവിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കൂ'എന്ന് ഹൂതി വക്താവ് സരിയ മുന്നറിയിപ്പ് നല്‍കി.

ഹൂതികളെ പ്രതിരോധിക്കാന്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് സംയുക്ത സേന രൂപീകരിച്ചിരുന്നുവെങ്കിലും സേന പരാജയപ്പെടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  6 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  6 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  6 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  6 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  6 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  6 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  6 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  6 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  6 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  6 days ago