HOME
DETAILS

നിപ: മരണപ്പെട്ട വിദ്യാര്‍ഥിയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത സഹപാഠികള്‍ നിരീക്ഷണത്തില്‍

  
Web Desk
September 16, 2024 | 7:55 AM

15 Friends of Nipah Victim Under Observation in Malappuram Health Department Meeting to Assess Situation in Bengaluru

മലപ്പുറം: മലപ്പുറം നടുവത്ത് നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 15 സഹപാഠികള്‍ നിരീക്ഷണത്തില്‍. ജാഗ്രത നിര്‍ദേശം ഏര്‍പ്പെടുത്തിയ ബംഗളൂരില്‍ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ യോഗം നടക്കും. 

ബംഗളൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം, നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ളവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഫീവര്‍ സര്‍വേ ആരംഭിക്കും. നിപ സ്ഥിരീകരിച്ച പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളിലാണ് സര്‍വേ നടക്കുക. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ചു വാര്‍ഡുകളാണ് നിലവില്‍ കണ്ടെന്റ്‌മെന്റ് സോണ്‍ ആക്കിയിരിക്കുന്നത്. കണ്ടൈന്‍മെന്റ് സോണുകളാക്കിയ പ്രദേശത്തെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്ന് മലപ്പുറത്തെത്തും.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം; യുപിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

National
  •  10 days ago
No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  10 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  10 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  10 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  10 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  10 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  10 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  10 days ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  10 days ago
No Image

സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

Saudi-arabia
  •  10 days ago