HOME
DETAILS

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

  
September 20, 2024 | 6:42 PM

Israeli airstrikes on Lebanese capital 8 people were killed including the top commander of Hezbollah

ബെയ്റൂട്ട്: ലെബനൻ തലസ്‌ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ വീണ്ടും ഇസ്റാഈൽ വ്യോമാക്രമണ നടത്തി. ഇസ്റാഈൽ വ്യോമാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഗ്രൂപ്പിൻ്റെ ഒരു ഉന്നത കമാൻഡറും കൊല്ലപ്പെട്ടവരിലുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സായുധ സേനയുടെ രണ്ടാമത്തെ കമാൻഡറായ റദ്വാൻ ഫോഴ്സ് കമാൻഡർ ഇബ്രാഹിം അഖീലാണ് കൊല്ലപ്പെട്ടത്. നേരത്തേ, ജൂലൈയിൽ തെക്കൻ ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർ ഫുവാദ് ശുക്ർ കൊല്ലപ്പെട്ടിരുന്നു.

എഫ്-35 ജെറ്റ് വിമാനങ്ങളാണ് ജനവാസ മേഖലയിൽ ഇടിച്ചതെന്ന് ഏജൻസി അറിയിച്ചു. ദഹിയയിലെ പ്രധാന ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് ഇസ്റാഈൽ പ്രതിരോധ സേന സ്‌ഥിരീകരിച്ചു. 2023 ഒക്ടോബർ 7ന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ബെയ്റൂട്ടിൻ്റെ തെക്കൻ പ്രദേശങ്ങളിൽ നടത്തുന്ന മുന്നാമത്തെ വ്യോമാക്രമണമാണിത്. പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസവും ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലെബനനിൽ വ്യോമാക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ വ്യോമാക്രമണത്തിന് പിന്നാലെ യുദ്ധ പ്രഖ്യാപനമാണിതെന്നാണ് ഹിസ്ബുല്ല സംഘടനയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി യാത്ര ഇനി വേഗത്തിൽ: 'വൺ-സ്റ്റോപ്പ്' സംവിധാനത്തിന് അംഗീകാരം; ആദ്യ ഘട്ടം യുഎഇ - ബഹ്‌റൈൻ

uae
  •  17 hours ago
No Image

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി; ചരിത്രപരമായ വിധിയെന്ന് സര്‍ക്കാര്‍

National
  •  17 hours ago
No Image

കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ ആധികാരികത നിര്‍ണായകം, ഇരകളുടെ വ്യക്തിജീവിതത്തെ മാനിക്കണം: എസ്. ഹുസൈന്‍ സെയ്ദി

uae
  •  17 hours ago
No Image

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

Kerala
  •  17 hours ago
No Image

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

International
  •  17 hours ago
No Image

ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴ അടക്കേണ്ടി വരില്ല

uae
  •  17 hours ago
No Image

ഇന്ത്യൻ ഇതിഹാസത്തിന്റെ പുത്രൻ പുറത്തേക്ക്! ഇന്ത്യൻ ഓൾറൗണ്ടറിനായി അർജുൻ ടെണ്ടുൽക്കറിനെ കൈവിടാൻ ഒരുങ്ങി മുബൈ ഇന്ത്യൻസ്

Cricket
  •  18 hours ago
No Image

അധ്യാപകരുമായി പ്രഫഷണല്‍ ബന്ധം മാത്രം; മാധ്യമവിചാരണയ്‌ക്കെതിരേ അല്‍ ഫലാഹ് സര്‍വകലാശാല

National
  •  18 hours ago
No Image

കുവൈത്തിലെ എണ്ണക്കമ്പനി അപകടം: നിഷില്‍ മരിച്ചത് ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തില്‍; പ്രവാസി സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി മടക്കം

Kuwait
  •  18 hours ago
No Image

മെസ്സിയെ അല്ല, 'ഹൈപ്പർ ജെറ്റ് ടീം' തുടങ്ങാൻ ആദ്യം വേണ്ടത് റൊണാൾഡോയെന്ന് മുൻ ഫ്രഞ്ച് സ്ട്രൈക്കർ

Football
  •  18 hours ago