
കൊന്ന് മതിവരാതെ ഇസ്റാഈല്, ലബനാനില് പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര് 492ലേറെ

ബൈറൂത്: മനുഷ്യര്ക്കു മേല് മരണ മഴ പെയ്യിച്ച് മതിവരാതെ ഇസ്റാഈല്. ഫലസ്തീന്
എന്ന കുഞ്ഞുരാജ്യത്തെ അരലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കി കൊതി തീരാതെ സയണിസ്റ്റ് ഭീകരര് ലബനാനിന് നേരെയാണ് ആക്രമണം അഴിച്ചു വിടുന്നത്.
ലബനാനിലെ ജനവാസ കേന്ദ്രങ്ങളില് തിങ്കളാഴ്ച ഇസ്റാഈല് നടത്തിയ വ്യോമാക്രമണത്തില് കൊല്ലപ്പെട്ടവര് 492 ലേറെയായി. ഇതില് 35 കുഞ്ഞുങ്ങളാണ്. 58 സ്ത്രീകളും. 1,645 പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ടുകള് പറയുന്നത്.
ജനങ്ങളോട് ഒഴിഞ്ഞുപോകാന് ആവശ്യപ്പെട്ട് ഇസ്റാഈലില്നിന്ന് 80,000ത്തിലധികം ഫോണ് കാള് വന്നതായി ലബനീസ് ടെലികോം ഓപറേറ്റര് ഒഗെറോ മേധാവി ഇമാദ് കിറൈദിഹ് പറഞ്ഞു. രാജ്യത്ത് ഇപ്പോഴും ഇസ്റാഈല് ബോംബ് വര്ഷം തുടര്ന്നു കൊണ്ടിരിക്കുകയാണെന്ന് ലബനാന് ദേശീയ വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്യുന്നു. ബെക്ക വാലി, ബിന്ത് ജിബൈല്, അയ്തറൂന്, മജ്ദല് സലീം, ഹുല, തൗറ, ഖിലൈലിഹ്, ഹാരിസ്, നബി ചിത്, തറയ്യ, ഇഷ്മിസ്തര്, ഹര്ബത, ലിബ്ബായ, സുഹ്മര് തുടങ്ങി ആയിരത്തോളം കേന്ദ്രങ്ങളെ ആക്രമിച്ചതായാണ് ഇസ്റാഈല് പറയുന്നത്.
മുതിര്ന്ന ഹിസ്ബുല്ല കമാന്ഡര് അലി കരാക്കിയെ ലക്ഷ്യമിട്ടായിരുന്നു തെക്കന് ബെയ്റൂത്തില് ഇസ്റാഈലിന്റെ ആക്രമണം. എന്നാല് അലി കരാക്കിയെ അവര്ക്ക് തൊടാന് പോലും കഴിഞ്ഞിട്ടില്ലെന്ന് ഹിസ്ബുല്ല അറിയിക്കുന്നു. കരാകി ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നും ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
ഹിസ്ബുല്ല സൈനിക നേതൃത്വനിരയിലെ മൂന്നാമത്തെ വ്യക്തിയാണ് അലി കരാക്കി. ആദ്യ റാങ്കിലുള്ള ഫുആദ് ഷുക്കറിനേയും രണ്ടാമനായ ഇബ്രാഹിം ആഖിലിനേയും ഇസ്റാഈൽ കൊലപ്പെടുത്തിയിരുന്നു. ഇപ്പോൾ അലി കരാക്കിയെയും കൊലപ്പെടുത്തിയെന്നായിരുന്നു ഇസ്റാഈല് അവകാശപ്പെട്ടിരുന്നത്.
ഇസ്റാഈല് ബോംബാക്രമണത്തില് ഒരു കുടുംബം ഒന്നാകെ കൊല്ലപ്പെട്ട വാര്ത്തയും ലബനാനില് നിന്ന് പുറത്തു വരുന്നുണ്ട്. സൈനിക മേധാവിയും ഭാര്യയും മക്കളുമാണ് കൊല്ലപ്പെട്ടത്. ഗസ്സയില് നിന്നും ഇത്തരം വാര്ത്തകള് തന്നെയാണ് നാം കേട്ടു കൊണ്ടിരുന്നത്. നിരവധി കുടുംബങ്ങളാണ് ഈ ഭൂമുഖത്ത് നിന്ന് പൂര്ണമായും തുടുച്ചു നീക്കപ്പെട്ടത്. ഗസ്സയെ തരിശാക്കിയത് ഹമാസിന്റെ പേര് പറഞ്ഞാണെങ്കില് ലബനാനില് കടന്നേറ്റം നടത്തുന്നത് ഹിസ്ബുല്ലയുടെ പേരിലാണ്. കൊല്ലപ്പെടുന്നതോ സാധാരണക്കാരും.
2006നുശേഷം ലബനാനിനുനേരെയുണ്ടായതില് ഒരുദിവസം ഏറ്റവും കൂടുതലാളുകള് കൊല്ലപ്പെട്ട ആക്രമണമാണിത്. സംഭവത്തെ യുദ്ധ പ്രഖ്യാപനമെന്ന് വിശേഷിപ്പിച്ചാണ് ഹിസ്ബുല്ലയുടെ തുറന്ന യുദ്ധപ്രഖ്യാപനം.
അതിനിടെ, വടക്കന് അതിര്ത്തിയില് ഇസ്റാഈല് സേനാവിന്യാസം ശക്തമാക്കിയതും ടാങ്കുകള് സജ്ജീകരിച്ചതും കടന്നുകയറ്റം സംബന്ധിച്ച സൂചന നല്കുന്നുണ്ട്. എന്നാല്, കരയാക്രമണം ഉദ്ദേശിക്കുന്നില്ലെന്നാണ് ഇസ്റാഈല് പറയുന്നത്.
ഇസ്റാഈലിന് തിരിച്ചടിയായി ഗലീലി, ഹൈഫ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഉള്പ്പെടെ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെടുന്നുണ്ട്. ഹൈഫയ്ക്ക് വടക്കുള്ള റാഫേല് ഇലക്ട്രോണിക്സ് കമ്പനിയിലും നോര്ത്തേണ് കോര്പ്സിന്റെ റിസര്വ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോര്മേഷന്റെ ലോജിസ്റ്റിക്സ് ബേസിലും ഡസന് കണക്കിന് റോക്കറ്റുകള് വിക്ഷേപിച്ചതായും അവര് വ്യക്തമാക്കി.
ആക്രമണ സാധ്യത മുന്നില്ക്കണ്ട് രാജ്യത്ത് സെപ്തംബര് 30 വരെ ഒരാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ഇസ്റാഈല്. ഹൈഫ അടക്കമുള്ള നഗരങ്ങളില് ഇസ്റാഈല് സൈന്യം മുന്നറിയിപ്പ് സൈറണും മുഴക്കി. യുദ്ധഭീതിയില് ആളുകള് ബങ്കറിലേക്കും മറ്റും ഓടിയൊളിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി
auto-mobile
• 13 hours ago
യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി
uae
• 13 hours ago
മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ
National
• 13 hours ago
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ
Football
• 14 hours ago
സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ഗർഗാഷ്
uae
• 14 hours ago
കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ
Football
• 14 hours ago
ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ
National
• 14 hours ago
ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
justin
• 14 hours ago
ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന
oman
• 15 hours ago
ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം
National
• 15 hours ago
ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം
uae
• 15 hours ago
ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ
Kerala
• 16 hours ago
അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്
Cricket
• 16 hours ago
കെപിസിസി പുനഃസംഘടന: പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമ മുഹമ്മദിനും പരിഗണന
Kerala
• 16 hours ago
സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ
National
• 17 hours ago
ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്
uae
• 17 hours ago
ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• 17 hours ago
റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്
uae
• 17 hours ago
ഉത്തര് പ്രദേശില് ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് വയോധികനെ കൊണ്ട് നിലം നക്കിച്ചു
National
• 16 hours ago
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്
Cricket
• 17 hours ago
പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ അസഭ്യം പറയുകയും മുട്ടുകുത്തി മാപ്പ് പറയിക്കുകയും ചെയ്തു; ബിജെപി നേതാവ് അറസ്റ്റിൽ
National
• 17 hours ago