HOME
DETAILS

ജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി

  
October 04 2024 | 06:10 AM

No Caste in Jails- The provision of jobs based on caste has been abolished

ന്യൂഡൽഹി: തടവുകാരുടെ ജോലി ജാതിയടിസ്ഥാനത്തിൽ തരംതിരിച്ചു നൽകുന്ന വിവിധ സംസ്ഥാനങ്ങളിലെ വ്യവസ്ഥകൾ റദ്ദാക്കി രാജ്യത്തെ ജയിലുകളിൽ ജാതിവിവേചനത്തിന് അന്ത്യംകുറിക്കുന്ന സുപ്രധാന വിധിയുമായി സുപ്രിംകോടതി. 
ജാതി അടിസ്ഥാനത്തിൽ ജയിലുകളിൽ ജോലികൾ തരംതിരിച്ചു നൽകരുതെന്നും ജയിൽ രജിസ്ട്രിയിൽനിന്ന് ജാതിക്കോളം നീക്കം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പാർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 

ജയിലിനുള്ളിലെ ശുചീകരണം, മാലിന്യങ്ങൾ നീക്കൽ, ശാരീരികാധ്വാനമുള്ളത് തുടങ്ങിയ ജോലികൾ പാർശ്വവത്കരിക്കപ്പെട്ട ജാതിക്കാർക്കു നൽകുകയും പാചകം പോലുള്ള ജോലികൾക്ക് ഉയർന്ന ജാതിക്കാരെ മാത്രം നിയോഗിക്കുകയും ചെയ്യുന്ന ജയിൽ മാന്വലിലെ വ്യവസ്ഥയാണ് നീക്കം ചെയ്യാൻ സുപ്രിംകോടതി ഉത്തരവിട്ടത്.

ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ മാർഗരേഖയും സുപ്രിംകോടതി പുറപ്പെടുവിച്ചു. ഏതെങ്കിലും ജാതി വിഭാഗത്തെ സ്ഥിരം കുറ്റവാളികളായി പരിഗണിക്കരുത്. ഇത്തരത്തിലുള്ള വ്യവസ്ഥകളും ചട്ടങ്ങളിൽനിന്ന് നീക്കം ചെയ്യണം. ജാതി അടിസ്ഥാനത്തിലുള്ള ജോലി അനുവദിക്കുന്നത് അവസാനിപ്പിക്കാൻ മൂന്നു മാസത്തിനുള്ളിൽ ജയിൽ മാന്വലുകൾ പരിഷ്‌കരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി.

ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവ് പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ മാതൃകാ ജയിൽ ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും കോടതി നിർദ്ദേശിച്ചു. ജയിൽ മാന്വലിലെ സ്ഥിരം കുറ്റവാളികളെക്കുറിച്ചുള്ള പരാമർശം നിയമനിർമാണ നിർവചനങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജയിലിനുള്ളിലെ വിവേചനം ഭരണഘടനയുടെ 15(1)ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

ഇത് തുല്യതയെന്ന ഭരണഘടനാ തത്വത്തിന് എതിരാണ്. ജയിൽ മാന്വലുകൾ, ചട്ടങ്ങൾ തുടങ്ങിയവ പാർശ്വവൽക്കരിക്കപ്പെട്ട ജാതികൾക്കെതിരായ സ്റ്റീരിയോടൈപ്പുകളെ അടിസ്ഥാനമാക്കിയുള്ളതും ശക്തിപ്പെടുത്തുന്നതുമാണ്. ഇത്  പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഇകഴ്ത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുക മാത്രമല്ല, സമത്വത്തിന്റെ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായ സാമൂഹിക ശ്രേണി നിലനിർത്താനും നിയമാനുസൃതമാക്കാനും സഹായിക്കും. 

പാർശ്വവത്കൃത ജാതിയിൽ ജനിച്ചുവെന്ന കാരണത്താൽ മനുഷ്യത്വവിരുദ്ധമായ ജോലികൾ ചെയ്യേണ്ടി വരുന്നു. തൊട്ടുകൂടായ്മയാണ് ജയിലിലെ ഈ വിവേചനത്തിന്റെ അടിസ്ഥാനം. തടവുകാരെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ജാതി വ്യവസ്ഥയെയും ശത്രുതയെയും ശക്തിപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

മേത്തർ പോലുള്ള താഴ്ന്ന ജാതിക്കാരെയാണ് തൂപ്പ് ജോലിക്കായി നിയോഗിക്കേണ്ടതെന്നാണ് യു.പി ജയിൽ മാന്വൽ വ്യവസ്ഥ ചെയ്യുന്നത്. ചണ്ഡാളർ പോലുള്ള ജാതികളിൽനിന്നാണ് തൂപ്പുജോലിക്കാരെ നിയമിക്കേണ്ടതെന്ന് പശ്ചിമ ബംഗാൾ മാന്വൽ പറയുന്നു. കേരളം, ആന്ധ്രാപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിൽ മാന്വലുകളിലെ സ്ഥിരം കുറ്റവാളികളെ നിർവചിക്കുന്ന വ്യവസ്ഥകളും വിവേചനപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

 

'എല്ലാ മേഖലയിലും ജാതി വിവേചനം; തിരുത്തണം'
ന്യൂഡൽഹി: സ്വാതന്ത്ര്യം നേടി 75 വർഷമായിട്ടും ജാതി വിവേചനമെന്ന തിൻമയെ പിഴുതെറിയാൻ സാധിച്ചില്ലെന്ന് സുപ്രിംകോടതി. രാജ്യത്തെ എല്ലാ പൗരൻമാരെയും ഉൾക്കൊള്ളുന്ന തരത്തിൽ നീതി, തുല്യത എന്നിവ ഉറപ്പാക്കുന്നതിനായി ഒരു ദേശീയ കാഴ്ചപ്പാട് അനിവാര്യമാണ്. ഭരണഘടനാ അസംബ്ലിയിലെ അവസാന പ്രസംഗത്തിൽ ഡോ. ബി.ആർ അംബേദ്കർ പ്രകടിപ്പിച്ച ആശങ്കകൾ വസ്തുതയായി രാജ്യത്ത് തുടരുന്നുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള ആളുകൾക്ക് അവരുടെ ഭാവിയെക്കുറിച്ചുള്ള വേദനയും പ്രശ്നങ്ങളും ഒരുമിച്ച് പങ്കിടാൻ കഴിയുന്ന ഒരു സ്ഥാപനപരമായ സമീപനം ആവശ്യമാണ്. എല്ലാ ഇടങ്ങളിലെയും വ്യവസ്ഥാപിത വിവേചനം തിരിച്ചറിയുകയും തിരുത്തൽ നടപടി വേണ്ടതുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു.

പാർശ്വവത്കൃത സമുദായങ്ങൾക്ക് നേരെയുള്ള അക്രമം, വിവേചനം, അടിച്ചമർത്തൽ, വെറുപ്പ്, അവഹേളനം എന്നിവ ചരിത്രപരമായി സാധാരണമായിരുന്നു. ജാതി വ്യവസ്ഥയ്ക്കൊപ്പം ഈ സാമൂഹിക അനീതികൾ സമൂഹത്തിനുള്ളിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങൾ നഗ്നമായി ലംഘിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. എല്ലാ വ്യക്തികൾക്കും തുല്യത എന്ന അടിസ്ഥാന തത്വം ജാതി നിർവചിച്ച സാമൂഹിക ചട്ടക്കൂടിൽ ഇല്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  17 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  17 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  17 days ago
No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  17 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  17 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  17 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  17 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  17 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  17 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  17 days ago