HOME
DETAILS

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്

  
October 04, 2024 | 11:23 AM

shirur-landslide-arjun-family-alleges-cyberbullying-manaf

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കല്‍ കോളജ് എ.സി.പി. അന്വേഷണത്തില്‍ കുറ്റക്കാരനാണെങ്കില്‍ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. അല്ലെങ്കില്‍ എഫ്.ഐ.ആറില്‍ നിന്നും ഒഴിവാക്കും. കുടുംബത്തിന്റെ ആദ്യ പരാതിയില്‍ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതെന്നും എ.സി.പി പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെയാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്.

സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയതിനും കലാപ ശ്രമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചേവായൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ അധിക്ഷേപം നടക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കുടുംബം പരാതി നല്‍കിയത്. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നു പറഞ്ഞ് ബുധനാഴ്ച കുടുംബം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് സമൂഹമാധ്യമങ്ങളില്‍ അര്‍ജുന്റെ കുടുംബത്തിനു നേരെ വ്യാപകമായ ആക്രമണമുണ്ടായത്. അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരി ഭര്‍ത്താവ് ജിതിന്‍ എന്നിവര്‍ നേരിട്ടെത്തിയാണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ ആരോപിച്ചത്. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.

പിന്നാലെ തന്റെ പ്രതികരണങ്ങള്‍ വൈകാരികമായി തോന്നിയെങ്കില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പു ചോദിക്കുന്നതായി ലോറി ഉടമ മനാഫും വ്യക്തമാക്കി. വിഷയത്തില്‍ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും ആത്മാര്‍ഥമായാണ് കാര്യങ്ങള്‍ ചെയ്തതെന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അര്‍ജുന്റെ കുടുംബത്തോടൊപ്പമാണ് താനുള്ളത്. വിവാദങ്ങളില്‍ താല്‍പര്യമില്ല. ഇന്ത്യകണ്ട ചരിത്രമാണ് അര്‍ജുന്റെ ദൗത്യം. ചെളിവാരിയെറിഞ്ഞ് അതിന്റെ മഹത്വം നഷ്ടപ്പെടുത്തരുത്. അവന്റെ ചിത അടങ്ങുന്നതിന് മുമ്പ് പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. ആരായാലും ഉത്തരവാദിത്വത്തോടെ പെരുമാറണം. ലോറിയുടെ ആര്‍.സി ഉടമയായ മുബീന്‍ തന്റെ സഹോദരനാണ്. അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ല. മുക്കത്ത് സ്‌കൂളില്‍ ഒരു ചടങ്ങ് ഉണ്ടായിരുന്നു. ഒരു തുക നല്‍കാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് വേണ്ടെന്നും അര്‍ജുന്റെ മകന് അത് കൊടുക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് അര്‍ജുന്റെ മകന്റെ പേരില്‍ അക്കൗണ്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. ആരെങ്കിലും പണം തരുന്നുണ്ടെങ്കില്‍ അത് മകന് കിട്ടട്ടെയെന്നാണ് താന്‍ കരുതിയത്. അത് കുടുബത്തിന് പ്രശ്നമായെങ്കില്‍ മാപ്പ് പറയുന്നു- മനാഫ് പറഞ്ഞു.

ഷിരൂരിലെ തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതിനായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ചാനല്‍ മോണിറ്റൈസ് ചെയ്തിട്ടില്ല. അതിനാല്‍ യൂട്യൂബില്‍ നിന്ന് പണവും ലഭിക്കുന്നില്ല. 'ലോറിയുടമ മനാഫ്' എന്ന പേരില്‍ ചാനല്‍ തുടങ്ങിയത് ആളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയിട്ടാണ്. ചാനലില്‍ അര്‍ജുന്റെ ഫോട്ടോവച്ചതില്‍ ആരോപണങ്ങള്‍ വന്നതോടെ അത് മാറ്റി. അര്‍ജുന്റെ ശരീരം കിട്ടിയതിന് ശേഷമാണ് ഈ പ്രശ്നമെല്ലാം തുടങ്ങിയത്. അര്‍ജുന്റെ സഹോദരി അഞ്ജു ലോറിയുടമ മുബീന്‍ ആണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. മുബീന്‍ എന്റെ അനിയനാണ്, അവന്റെ വാഹനമാണ്. ആരുടെ വാഹനമായാലും കുഴപ്പമില്ല എന്നെല്ലാം കുടുംബത്തോട് പറഞ്ഞിരുന്നു. 2000 രൂപ ഞാന്‍ കൊടുത്തു എന്നാണ് അവര്‍ പറഞ്ഞ മറ്റൊരു ആരോപണം. ഞാന്‍ ബഹുമാനിക്കുന്ന ഒരു ഉസ്താദ് അര്‍ജുന്റെ വീട്ടില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അവിടെ കൊണ്ടുപോയതാണ്. അദ്ദേഹമാണ് 2000 രൂപ കൊടുത്തത്. പ്രായമായൊരാള്‍ ആ തുക കൊടുത്തു എന്ന രീതിയില്‍ എടുക്കാനുള്ളതേ അതില്‍ ഉള്ളൂവെന്നും മനാഫ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  7 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  7 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  7 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  7 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  7 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  7 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  7 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  7 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  7 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  7 days ago