ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരത്തിൽ നിന്നും മാറ്റിയ അമൂല്യമായ 'വാജിവാഹനം' പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ ഹാജരാക്കി. തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ശില്പം കൊല്ലം വിജിലൻസ് കോടതിയിലാണ് സമർപ്പിച്ചത്. കട്ടിളപ്പാളി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ തന്ത്രിയുടെ അറസ്റ്റിന് പിന്നാലെയാണ് നിർണായകമായ ഈ നീക്കം. 11 കിലോ തൂക്കം വരുന്ന, സ്വർണം പൊതിഞ്ഞ പഞ്ചലോഹ വാജിവാഹനം 2017-ലാണ് ശബരിമലയിൽ നിന്നും ഈ അമൂല്യ ശില്പം തന്ത്രി സ്വന്തം വീട്ടിലേക്ക് മാറ്റിയത്. തന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് എസ്.ഐ.ടി ഇത് കണ്ടെടുത്തത്.
ശബരിമല ദ്വാരപാലക ശില്പ കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാൻ കോടതി ഇന്ന് അനുമതി നൽകി. തട്ടിപ്പിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസ്സറിൽ ഒപ്പിട്ടതിലൂടെ തന്ത്രി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു. തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 19-ലേക്ക് മാറ്റി. കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടിയിട്ടുണ്ട്.
വർഷങ്ങൾ പഴക്കമുള്ള വാജിവാഹനം വിവാദമായപ്പോൾ തിരികെ നൽകാൻ തന്ത്രി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, മറ്റ് തട്ടിപ്പ് കേസുകളുടെ അന്വേഷണത്തിനിടെ പോലീസ് ഇത് പിടിച്ചെടുക്കുകയായിരുന്നു. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
The Special Investigation Team (SIT) has produced the Vajivahanam (a sacred idol), seized from the residence of Sabarimala Tantri Kanthararu Rajeevaru, before the Kollam Vigilance Court. The 11kg gold-plated panchaloha idol was allegedly moved from the temple to the Tantri's house in 2017. Following the Tantri's arrest in the "Kattilappali" case, the court has now granted permission to arrest him in the Dwarapalaka idol case as well.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."