HOME
DETAILS

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

  
January 13, 2026 | 4:38 PM

kuwait customs officer arrested for smuggling criminal

 


കുവൈത്ത്: കുവൈത്തില്‍ പൊലീസ് തിരയുന്നയാളെ രാജ്യത്ത് നിന്ന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇയാളെ സഹായിച്ചുവെന്ന് കണ്ടെത്തിയ മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നുവൈസീബ് അതിര്‍ത്തി ചെക്ക്‌പോസ്റ്റിലാണ് സംഭവം നടന്നത്. ഇവിടെ ജോലി ചെയ്തിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക സ്ഥാനത്തിന്റെ മറവില്‍ ഒരു യാത്രക്കാരനെ പരിശോധിക്കാതെ പുറത്തേക്ക് കടത്താന്‍ ശ്രമിച്ചതാണ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസ് തിരയുന്നയാളാണെന്ന് സ്ഥിരീകരിച്ചത്.

പുറത്തേക്ക് പോകാന്‍ ശ്രമിച്ച വ്യക്തിക്കെതിരെ മുന്‍പ് വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യം അറിഞ്ഞിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇയാളെ സഹായിക്കാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളെ അറിയിക്കുകയും ഇരുവരെയും സ്ഥലത്തുതന്നെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി.

അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നും, തന്റെ അധികാരം ദുരുപയോഗം ചെയ്‌തെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികളും നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം സംഭവങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരായാലും നിയമം ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 

A customs officer in Kuwait was arrested for attempting to smuggle a criminal out of the country. Authorities have confirmed that another person involved in the attempt was also taken into custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരുക്ക്, കൊല്ലപ്പെട്ടവരില്‍ അക്രമിയുമെന്ന് റിപ്പോര്‍ട്ട്

International
  •  a day ago
No Image

ഔദ്യോഗിക പരിപാടികളിൽ ഇനിമുതൽ വന്ദേമാതരം നിർബന്ധം; മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം

National
  •  a day ago
No Image

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് 3.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്, നഷ്ടം 3.4 കോടി; എസ്.ഐ.ടി അന്വേഷണം 

Kerala
  •  a day ago
No Image

ലോകത്തിലെ ആദ്യ മലയാളി; സഞ്ജുവിന് മുമ്പേ ചരിത്രത്തിലേക്ക് നടന്നുകയറി ഷറഫു

Cricket
  •  a day ago
No Image

ഖത്തറിന്റെ 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റ്, യു.എ.ഇ ഗോള്‍ഡന്‍ വിസ; രണ്ടും ഒന്നിനൊന്ന് മെച്ചം; തമ്മിലുള്ള വ്യത്യാസം അറിയാം

qatar
  •  a day ago
No Image

ആണവ ചര്‍ച്ച: ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്; ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാതെ ഇറാന്‍ 

International
  •  a day ago
No Image

യു.ടി.എസ് ആപ്പ് ഈ മാസം കൂടി മാത്രം; റെയിൽവേ സേവനങ്ങൾക്ക് ഇനി 'റെയിൽ വൺ' ആപ്പ്

Kerala
  •  a day ago
No Image

ദുബൈയില്‍ വമ്പന്‍ മെഡിക്കല്‍ സിറ്റി തുറന്നു; ആയിരം പേര്‍ക്ക് തൊഴിലവസരം, 3,000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം

Abroad-education
  •  a day ago
No Image

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയില്‍ 

Kerala
  •  a day ago
No Image

ലാഭത്തില്‍ കുതിച്ചുചാട്ടം: 500 മില്യണ്‍ ദിര്‍ഹം കടന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് അറ്റാദായം

Business
  •  a day ago